KERALANEWSTrending

കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്-19 സ്ഥിരീകരിച്ചു

തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രണ്ടുപേര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് മുക്തനായി മാസങ്ങള്‍ക്ക് പിന്നാലെ മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഇന്ന് 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവത്തിച്ചവരിലാണ് കൊവിഡ് കൂടുതല്‍ കാണപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 19 മുതല്‍ വാക്‌സിനേഷന്‍ പരമാവധി വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയതിന്റെ പിന്നാലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close