KERALANEWSTop News

കൃഷി ഓഫീസില്‍ അപേക്ഷകനും കൃഷി ഓഫീസറും തമ്മില്‍ അടിപിടി

നെടുങ്കണ്ടം: വളം വില്‍പന കേന്ദ്രത്തിന് ലൈസന്‍സ് എടുക്കാന്‍ വേണ്ടി കൃഷി ഓഫീസിലെത്തിയ അപേക്ഷകനും കൃഷി ഓഫീസറും തമ്മില്‍ അടിപിടി. കൃഷി ഓഫീസര്‍ ചെകിട്ടത്തടിച്ചതായി വയസുകാരനായ വിദ്യാര്‍ത്ഥിയും ഓഫീസില്‍ അതിക്രമിച്ച് കയറി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥി തന്നെ ആക്രമിച്ചതായി കൃഷി ഓഫീസറും പോലീസിനു പരാതി നല്‍കി. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സിഎ വിദ്യാര്‍ത്ഥിയായ അനീസ് സാബു വളം വില്‍പന കേന്ദ്രം നടത്താന്‍ നെടുങ്കണ്ടം കൃഷി ഭവനില്‍ അപേക്ഷ നല്‍കിയത്. ലൈസന്‍സ് ലഭിക്കുന്നതിനായി ഒട്ടേറെ തവണ കൃഷി ഓഫീസില്‍ എത്തിയിട്ടും ലൈസന്‍സ് നല്‍കിയിരുന്നില്ലെന്നും ഒടുവില്‍ 10,000 രൂപ കൈക്കൂലി നല്‍കിയെന്നും അനീസ് പറയുന്നു. എന്നാല്‍ 5000 രൂപ കൂടി കൈക്കൂലിയായി ആവശ്യപ്പെട്ടു. ഈ തുക കൃഷി ഓഫീസര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, വളക്കടക്കായി എടുത്ത കെട്ടിടത്തിന് വാടക നല്‍കി വരികയാണെന്നും അനീസ് പറയുന്നു. ലൈസന്‍സ് തരാത്തതിന്റെ കാരണം തിരക്കിയപ്പോള്‍ കൃഷി ഓഫീസര്‍ മര്‍ദിക്കുകയായിരുന്നുവെന്നും ചെകിട്ടത്തും മുഖത്തും കൃഷി ഓഫീസര്‍ അടിച്ചുവെന്നും അനീസ് ആരോപിക്കുന്നു. അനീസിന്റെ കഴുത്തിനും പുറത്തും തലക്കും പരിക്കേല്‍ക്കുകയും കഴുത്തിന് താഴെ നീര്‍കെട്ട് ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് നെടുങ്കണ്ടം കൃഷി ഓഫീസര്‍ പറഞ്ഞു. ലൈസന്‍സ് നല്‍കാന്‍ നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അപേക്ഷയില്‍ നിരവധി നിയമപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ അപേക്ഷകനെ അറിയിച്ചിരുന്നു. എന്നാല്‍ കൃഷി ഓഫീസിലെത്തി അനീസ് തന്നോട് അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നെന്ന് കൃഷി ഓഫീസര്‍ ആരോപിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലുണ്ടായിരുന്നു ദൃക്സാക്ഷികളിലൊരാളാണ് അനീസിനെ പിടിച്ചുമാറ്റിയതെന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close