
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെഎം ഷാജി എംഎല്‍എ സ്ഥാനം രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടല്‍ സമരം.മുതലക്കുളം മൈതാനിയില്‍ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആര്. ഷാജി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.കെ.എം. ഷാജി എം.എല്‍.എക്കെതിരെ ശക്തമായ സമരത്തിലേക്ക് ഡി.വൈ.എഫ്.ഐ നീങ്ങുകയാണ്. എം.എല്‍.എ സമ്പത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.ഇഞ്ചിക്കര്‍ഷകനല്ല, അധോലോക കര്‍ഷകനാണ് ഷാജിയെന്നും അതിനാല്‍ തന്റെ അര എം.എല്‍.എ. സ്ഥാനം ഒഴിയണമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടത്.