KERALANEWS

കെഎം ഷാജി അഴീക്കോടിന് പകരം സുരക്ഷിത മണ്ഡലത്തിലേക്ക്, പകരം കണ്ണൂരോ കാസര്‍ഗോഡോ?

കണ്ണൂര്‍ :നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ എംഎല്‍എയാണ് കെഎം ഷാജി.വീണ്ടും ജനവിധി തേടുമെന്ന് തന്നെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന അഴീക്കോടിനെ രണ്ടു പ്രാവശ്യം മലര്‍ത്തിയടിച്ചാണ് കെഎം ഷാജി വീണ്ടും ജനവിധി തേടുന്നത്.അതേ സമയം കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വിവിധ അന്വേഷണങ്ങള്‍ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങളുണ്ട്.അഴീക്കോടിന് പകരം സുരക്ഷിതമായ മണ്ഡലം ചോദിച്ചിട്ടുണ്ട്. കാസര്‍ഗോഡ് മണ്ഡലത്തില്‍ എന്‍എ നെല്ലിക്കുന്നിന് പകരം ഷാജിയെ മത്സരിപ്പിച്ചേക്കും. അഴീക്കോടിന് പകരം കണ്ണൂര്‍ വെച്ചു മാറാന്‍ കോണ്‍ഗ്രസ് തയ്യാറാണെങ്കില്‍ കണ്ണൂരില്‍ മത്സരിക്കാനും സാധ്യതയുണ്ട്. അതേസമയം, ജില്ലയില്‍ നിന്നുള്ള ഓരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന അഴീക്കോട് മണ്ഡലം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്നു. സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ ജയിപ്പിക്കുമെന്ന ആത്മവിശ്വാസമാണ് മുസ്്‌ലിം ലീഗ് ജില്ലാ നേതൃത്വം പങ്കുവെക്കുന്നത്.കെ എം ഷാജി മാറണമെന്നും ജില്ലയില്‍ നിന്നുള്ള ആള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നും ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം അഴീക്കോട് പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എല്‍ഡിഎഫ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close