KERALANEWS

കെഎം ഷാജി എംഎല്‍എയെ മൂന്നാം പ്രാവശ്യവും ഇഡി ചോദ്യം ചെയ്‌തേക്കും

കണ്ണൂര്‍: മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നതിനായി അടുത്തദിവസം ഷാജിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടിസ് കൈമാറും
പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് ഇരുപത്തി അഞ്ച് ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ കെ.എം.ഷാജി സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ വ്യക്തത തേടി ഇഡിയുടെ നടപടി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമര്‍പ്പിച്ച രേഖകളിലാണ് ഇ.ഡി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിയിടപാട്, വീട് നിര്‍മാണത്തിന് ചെലവഴിച്ച പണം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ട് മുഖേന ഷാജി ഇ.ഡിക്ക് രേഖകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ നേരത്തെ നല്‍കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു. അഴീക്കോട് സ്‌കൂളിലെ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും നല്‍കിയ മൊഴിയില്‍ എം.എല്‍.എയെ സംശയമുനയില്‍ നിര്‍ത്തുന്ന ചില സൂചനകളുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close