KERALANEWSTrending

കെഎസ്ആര്‍ടിസിയിലെ തട്ടിപ്പ്;എം.ഡി ബിജു പ്രഭാകറിനെതിരെ ഐ.എന്‍.ടി.യു.സി തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തട്ടിപ്പും ക്രമക്കേടും തുറന്നുപറഞ്ഞ എം.ഡി ബിജു പ്രഭാകറിനെതിരെ ഐ.എന്‍.ടി.യു.സി തൊഴിലാളികളുടെ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് മുന്നില്‍ അവസാനിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് ഉപരോധിച്ച തൊഴിലാളികള്‍ എം.ഡിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കെഎസ്ആര്‍ടിസി ആസ്ഥാനം മുഴുവനോടെ വിറ്റവരാണ് തൊഴിലാളികളെ കുറ്റംപറയുന്നതെന്ന് ഐ.എന്‍.ടി.യു.സി സംഘടനയായ ടി.ഡി.എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ആരോപിച്ചു. .െ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പറയുന്നവരെല്ലാം കെഎസ്ആര്‍ടിസിയില്‍ നിന്ന് ആദ്യം പോകുന്നതാണ് അനുഭവം. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നും ഐ.എന്‍.ടി.യു.സി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close