KERALANEWS

കെഎസ്ആര്‍ടിസി നവീകരണത്തിനായി 16.98 കോടി രൂപ

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ പൂര്‍ണമായി കമ്പ്യൂട്ടറെസേഷന്‍ നടത്തുന്നതിന് വേണ്ടി 16.98 കോടി രൂപയാണ് അനുവദിച്ചതില്‍ നിന്നാണ് ഇലക്ട്രോണിക് മിഷന്‍ വാങ്ങുന്നതിന് താരുമാനമായി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 20 കോടി രൂപ കൂടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ ബസുകള്‍ക്കും ജി.പി.എസ്. ഘടിപ്പിക്കും. 5500 ജി.പി.എസുകളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. ഇത് ഘട്ടഘട്ടമായാണ് നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര ബസുകളിലേക്കും, രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വ്വീസുകളിലും, മൂന്നാം ഘട്ടത്തില്‍ മറ്റ് ജില്ലകളിലെ പ്രാദേശിക സര്‍വ്വീസുകളിലുമാണ് നടപ്പിലാക്കുക. ജി.പി.എസ് ഡേറ്റ ഉപയോഗിച്ച് അനുബന്ധമായ രണ്ട് ആപ്ലിക്കേഷന്‍ കൂടി പ്രവര്‍ത്തിക്കും. പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും, വൈക്കില്‍ ട്രാക്കിംഗ് സിസ്റ്റവും എന്നിവയാണ് അത്.ഇതില്‍ വൈക്കില്‍ ട്രാക്കിംഗ് സിസ്റ്റം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന് നല്‍കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും, വൈക്കില്‍ ട്രാക്കിംഗ് സിസ്റ്റവും എന്ന സോഫ്റ്റ് വെയര്‍ ഇതിനകം തന്നെ മോട്ടോര്‍ വൈക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വേണ്ടി തയ്യാറാക്കിയ അതേ ജിഇഎസ് ഫ്‌ലാറ്റ് ഫോമിലാണ് ഉപയോഗിക്കുന്നത്. സിഡാക്കാണ് മോട്ടോര്‍ വൈക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനായി തയ്യാറാക്കി നല്‍കിയിട്ടുള്ളത്. ഇതിനായിട്ടുള്ള രണ്ടേമുക്കാല്‍ കോടി രൂപയുടെ കരാര്‍ 405 മത് ബോര്‍ഡ് മീറ്റിംഗ് അംഗീകാരം നല്‍കി. ഇതിനാവശ്യമായ സോഫ്റ്റവെയറും , എംഐഎസും ഡെവലപ് ചെയ്യുന്നത് കൂടാതെ കെഎസ്ആര്‍ടിസിയിലേക്ക് 5 സോഫ്റ്റ് വെയര്‍ പ്രോഗ്രമാര്‍മാരെ നിയോഗിച്ച് മറ്റ് അനുബന്ധ സോഫ്റ്റ് വെയറുകളുടെ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ഇതോടൊപ്പം തന്നെ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനായി 75 ലക്ഷം രൂപയും കൂടി ചേര്‍ത്ത് രണ്ടേമുക്കാല്‍ കോടി രൂപക്കാണ് സിഡാക്കുമായി കരാര്‍ .

യാത്രാക്കാര്‍ക്ക്ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാല്‍ ചെയ്യാം. ആ ആപ്പ് ഓരോ വാഹനങ്ങള്‍ ചലിച്ച് തുടങ്ങുമ്പോള്‍ തന്നെ ആക്ടീവാകും, വാഹനങ്ങള്‍ ഓരോ പോയിന്റില്‍ കഴിയുമ്പോള്‍ തന്നെ ആപ്പില്‍ അപ്പ് ഡേറ്റായി കാണാം. ഇത് കൂടാതെ ദീര്‍ഘദൂര ബസുകളള്‍ക്കുള്ളില്‍ ഘടിപ്പിക്കുന്ന ഡിസ്‌പ്ലേക്കത്തും അടുത്ത ബസ് സ്റ്റോപ്പുകള്‍, പോകുന്ന സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകും. ബസ് സ്റ്റാന്‍ഡുകളില്‍ സ്ഥാപിക്കുന്ന വീഡിയോ വാള്‍ വഴി ബസുകളുടെ വരുന്നതും പോകുന്നതും സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കും. അടുത്ത 3 വര്‍ഷത്തിനകം പ്രതിമാസം 10 കോടി രൂപ വീതം പരസ്യ വരുമാനത്തില്‍ കൂടി ലഭിക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. ഇതിന് വേണ്ടി മോട്ടോര്‍ വാഹന ആക്ടില്‍ മാറ്റം വരുത്തേണ്ടിയും വരും. നിലവില്‍ ബസിനകത്ത് ഇരിക്കുമ്പോള്‍ യാത്ര വിവരങ്ങള്‍ നല്‍കാനായി ശബ്ദ പരസ്യം നല്‍കാനാകില്ല. ഇതിന് വേണ്ടി ബസിനകത്ത് 60 ഡെസിബല്‍ വരെ ശബ്ദം ഉള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയമത്തിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് കെ.എസ്.ആര്‍.ടി.സി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പല ബസുകളില്‍ ഓഡോ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ജിപിഎസ് വന്നാല്‍ ഒരു ബസ് എപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തു. എപ്പോള്‍ നിര്‍ത്തി, എത്ര മണിക്കൂര്‍ എത്ര കിലോ മീറ്റര്‍ , ഏത് റൂട്ടിലൂടെ സര്‍വ്വീസ് നടത്തിയെന്നതുള്‍പ്പെടെ വേഗത്തില്‍ ലഭിക്കും. ഇതിനായി തിരുവനന്തപുരത്തെ ആനയറ ടെര്‍മിലനലില്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചു. അത് വഴി സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും നിരീക്ഷിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഫ്യുവല്‍ മോണിറ്ററിംഗ് സിസ്റ്റം തയ്യാറാക്കിയിട്ടള്ളതിനാല്‍ ഓരോ ബസിനും ഡീസല്‍ ടാങ്കില്‍ ആര്‍എഫ്‌ഐഡി റിംഗ് ഘടിപ്പിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഡീസല്‍ പമ്പില്‍ നിന്നും ഡീസല്‍ അടിക്കുമ്പോള്‍ ബസിന്റെ ഡീറ്റേഴ്‌സ് എംഐഎസിലേക്ക് മാറും, എത്ര ലിറ്റര്‍ അടിച്ചുവെന്നും അറിയാം. ഇത് ഇപ്പോല്‍ തന്നെ 65 ഡിപ്പോകളില്‍ 20 ഡിപ്പോകളില്‍ ലഭ്യമായിട്ടുണ്ട്. ഇത് വഴി ബസുകളില്‍ അടിക്കുന്ന ഡീസല്‍ ഏത് ബസില്‍ എത്ര അടിച്ചു എന്നുള്ള കണക്ക് വിവരങ്ങള്‍ ഇപ്പോല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസില്‍ ലഭ്യമായി തുടങ്ങി. സിഡാക്കുമായുള്ള കരാര്‍ അടിസ്ഥാനത്ത് ജിപിഎസ് ഡേറ്റ ഇതുമായി ബന്ധപ്പെടുത്തുമ്പോള്‍ ഓരോ ബസിനും ഓരോ ദിവസം ലഭിക്കുന്ന മൈലേജും ലഭ്യമാകും. ഇത് വഴി ഡീസല്‍ ഉപഭോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാനും. അത് വഴി ഉണ്ടായേക്കാവുന്ന നഷ്ടവും കുറക്കാനുമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close