KERALANEWSTop News

കെഎസ്യു സമരത്തിലെ അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്യു സമരത്തിലെ അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവിരുദ്ധ രീതിയിലേക്കാണ് സമരം വഴിമാറുന്നത്. ചില അളുകളുടെ ഗൂഢാലോചനയാണ് പ്രശ്‌നങ്ങല്‍ക്കു കാരണം. സംസ്ഥാന സര്‍ക്കാരിന്റെ വികസനം ജനങ്ങളില്‍ എത്തിക്കാതിരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. നേരത്തെ പ്ലാന്‍ ചെയ്തത് അനുസരിച്ച് പൊലീസുകാര്‍ക്ക് നേരെ അക്രമം നടത്തി. അവര്‍ എന്ത് തെറ്റ് ചെയ്തു. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി. അവരെ വളഞ്ഞിട്ട് തല്ലിയപ്പോ സ്വാഭാവികമായി പോലീസുകാര്‍ അതിനെതിരെ പ്രതികരിച്ചു. അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കാമെന്നാണ് കരുതിയത്. എന്നാല്‍ പൊലീസ് അനിതര സാധാരണമായ ആത്മസംയമനം കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായുള്ള നൂറ് പ്രാദേശിക റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close