KERALA

കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: ഷാഫി പറമ്പില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുമായി രംഗത്തു വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനര്‍ഹമായ സംരക്ഷണം കൊടുക്കുന്നുവെന്നും യൂത്ത് ഇപി ജയരാജന്‍ അടക്കം രാജി വച്ചപ്പോള്‍ ഉണ്ടായിരുന്ന ധാര്‍മികത ഇപ്പോള്‍ എവിടെപ്പോയിയെന്നും അദ്ദേഹം ചോദിച്ചു. കെ ടി ജലീലിന് നല്‍കുന്നത് രാഷ്ട്രീയ സംരക്ഷണമല്ലെന്നും ഒന്നുകില്‍ മുഖ്യമന്ത്രിക്ക് കേസില്‍ തുല്യമായ പങ്കാളിത്തമുണ്ട്, അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ഇ പി ജയരാജന്‍, തോമസ് ചാണ്ടി, എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളതെന്നാണ് ഷാഫിയുടെ ചോദ്യം. നിയമ സംവിധാനങ്ങളെ മറികടന്നാണ് കിലോ കണക്കിന് വരുന്ന പാഴ്സല്‍ കെ ടി ജലീല്‍ കൈപ്പറ്റിയത്. ഇത് എന്തിനാണെന്നും ഷാഫി ചോദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബിജെപിയും ഇതിനിടയില്‍ കള്ളക്കളി നടത്തുന്നുണ്ട്. തെളിവുകള്‍ ഉണ്ടായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close