KERALANEWSTop News

കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ ജാഗ്രത കുറവുണ്ടായി: കേസെടുക്കുന്നതിന് എതിരല്ല; പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോള്‍ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? ചോദ്യങ്ങളുമായി വി ഡി സതീശൻ

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷഭാവം കെട്ടടങ്ങിയതിനു പിന്നാലെ ജാഗ്രത കൈവിട്ട് നേതാക്കള്‍. കോവിഡ് ആദ്യ തരംഗം ഇല്ലാതായ സമയത്തായിരുന്നു നിയമ സഭ തെരഞ്ഞെടുപ്പ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി നേതാക്കള്‍ വാങ്ങി കൂട്ടിയത് ഒന്നരമാസത്തെ ലോക്ഡൗണായിരുന്നു. വീണ്ടും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതോടെ രംഗത്ത് സജീവമായിരിക്കുകയാണ് നേതാക്കള്‍.

കെ സുധാകരന്റെ കെപിസിസി അധ്യക്ഷ സ്ഥാന ചടങ്ങില്‍ കെപിസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ നൂറോളം പേര്‍ക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ആള്‍ക്കൂട്ടമുണ്ടായതില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമ്മതിച്ചു കഴിഞ്ഞു. ജാഗ്രതക്കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും. കെപിസിസി ആസ്ഥാനത്തിന്റെ ഗേറ്റ് വരെ അടച്ചിട്ട് നിയനന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

എന്നാല്‍ സുധാകരന്‍ സ്ഥാനമേല്‍ക്കുന്നത് കാണാന്‍ ആളുകള്‍ക്ക് ആവേശമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോള്‍ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോയെന്നും സതീശന്‍ ചോദിച്ചു. പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോ? ഏകപക്ഷീയമായ കേസെടുക്കല്‍ അംഗികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close