INDIAKERALANEWSTop News

കെപിസിസി ജംബോ പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം

ഡൽഹി: കെ.പി.സി.സി തുടർ ഭാരവാഹി പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. അധികമായി 10 ജനറൽ സെക്രട്ടറിമാർ, 96 സെക്രട്ടറിമാർ, 175 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള തുടർ പട്ടികയാണ് എ.ഐ.സി.സി പ്രസിദ്ധീകരിച്ചത്. നിലവിലുള്ള 50 ഭാരവാഹികൾക്ക് പുറമേയാണ് ഇത്.

കെപിസിസി നിർവാഹക സമിതി അംഗങ്ങളുടെ പട്ടകയിൽ യുഡിഎഫ് കൺവീനർ ബെന്നി ബഹനാനെ ഒഴിവാക്കി. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇതിനു പുറമേ മുന്‍ ഡിസിസി പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായിരുന്ന വിജയന്‍ തോമസ്, ദീപ്തി മേരി വര്‍ഗീസ്, കെഎസ്‍യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി, ഡി. ബാബു പ്രസാദ്, സോണി സെബാസ്റ്റ്യന്‍, വി.എ. നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്.

രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തിയാണ് കെ.പി.സി.സി പ്രസിഡന്റ് കഴിഞ്ഞദിവസം സെക്രട്ടറിമാരുടെ പട്ടിക പുതുക്കിയത്. എം.പിമാര്‍ നിര്‍ദേശിച്ച പേരുകളില്‍, അനര്‍ഹരെന്ന് ആക്ഷേപമുള്ളവരെയെല്ലാം ഒഴിവാക്കി. വനിത ദളിത് സംവരണം കൂടി ഉറപ്പുവരുത്തിയാണ് എണ്ണം നൂറ്റിപതിനഞ്ചില്‍ നിന്ന് തൊണ്ണൂറായി കുറച്ചത്. കഴിഞ്ഞ ജൂണിലാണ് കെ.പി.സി സി ആദ്യം പട്ടിക നല്‍കിയത്. ഇതിന്‍മേല്‍ എം.പിമാര്‍ സ്വന്തം നിലയ്ക്ക് പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. എണ്ണം കൂടിയതോെട ഹൈക്കമാന്‍ഡ് പട്ടിക തിരിച്ചയച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പട്ടിക പുതുക്കി നല്‍കാത്തത് മനപൂര്‍വമാണന്ന് ചിലര്‍ ദേശീയ നേതൃത്വത്തോ‌ട് പരാതിപ്പെട്ടതോടെയാണ് വീണ്ടും ചര്‍ച്ച നടന്നത്. 

നേരത്തെ ജംബോ പട്ടികയിൽ അഞ്ച് വർക്കിംഗ് പ്രസിഡന്റുമാർമാർ, 10 വൈസ് പ്രസിഡണ്ടുമാർ, 30 ജനറൽ സെക്രട്ടറിമാർ, 50 സെക്രട്ടറിമാർ എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത് കൂടുതലാണെന്നും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നുമാണ് ഹൈക്കമാൻഡ് പറഞ്ഞത്. അതിനാൽ എണ്ണം കുറക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദേശം നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close