KERALANEWSTop News

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം; അന്വേഷണം മുൻ ഡ്രൈവറുടെ പരാതിയിൽ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി.

ട്രസ്റ്റുമായി ബന്ധപ്പെട്ട് വലിയ തോതില്‍ പണപ്പിരിവ് നടത്തിയെന്നും ഇതില്‍ ക്രമക്കേടുകള്‍ ഉണ്ടായി എന്നും പരാതിയില്‍ പറയുന്നു. ഇതിനു പുറമേ കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നു ഇതിലൂടെ അനധികൃത സ്വത്തുസമ്പാദനം ഉള്‍പ്പെടെ ഉണ്ടായെന്നുമാണ് പരാതിയിലുള്ളത്. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്കു കൈമാറി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close