KERALANEWS

കെവിന്‍ കേസ് പ്രതിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന ആരോപണം; അന്വേഷണവിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കെവിന്‍ കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലില്‍ മര്‍ദ്ദനമേറ്റെന്ന ആരോപണത്തില്‍ അന്വേഷണവിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ. സംഭവത്തില്‍ മെഡിക്കല്‍ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡിഐജി പറഞ്ഞു. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജയില്‍ വകുപ്പ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.മൂന്നു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെയാണ് അന്വേഷണവിധേയമായി മാറ്റുന്നത്. ഉദ്യോഗസ്ഥര്‍ ടിറ്റു ജെറോമിനെ മര്‍ദ്ദിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ടിറ്റു മെഡിക്കല്‍ കൊളജില്‍ ആശുപത്രിയിലാണ് ഇപ്പോള്‍. തടവുകാര്‍ക്ക് ജയില്‍ മാറ്റം ആവശ്യമെങ്കില്‍ അതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജയില്‍വകുപ്പ് കോടതിയെ അറിയിച്ചു.ജയിലില്‍ വച്ച് പരിക്കേറ്റ ടിറ്റുവിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. കെവിന്‍ വധക്കേസിലെ ഒന്‍പതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. ജയിലില്‍ക്കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മര്‍ദ്ദന വിവരം പുറത്ത് വന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close