KERALANEWS

കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ കാണാന്‍ അനുവദിച്ചില്ലെന്ന് മാതാപിതാക്കളുടെ പരാതി; സിറ്റി പോലീസ് കമ്മീഷണറോട് ഉത്തരം ചോദിച്ച് ഹൈക്കോടതി

തിരുവനന്തപുരം: കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ കാണാന്‍ അനുവദിച്ചില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അര മണിക്കൂറിനകം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് ഹൈക്കോടതി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കമ്മീഷണര്‍ ഹാജരായി. ടിറ്റു ജെറോമിനെ മര്‍ദിച്ച കേസില്‍ ജയില്‍ ഡി ജി പി രണ്ടാഴ്ച്ചക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ടിറ്റു ജെറോമിനെ കാണാന്‍ മാതാപിതാക്കളെ അനുവദിച്ച ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലന്ന് കമ്മിഷണറോട് കോടതി ചോദിച്ചു. കമ്മീഷണറുടെ പ്രവര്‍ത്തിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുവെന്നും ഹൈക്കോടതി .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close