KERALANEWSTrending

കെസി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ? കെപിസിസിയുടെ കവര്‍ ചിത്രം പറയുന്നതെന്ത്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ വരുന്നുവെന്ന് സൂചന. ഇന്നലെ രാത്രിയോടെ കെപിസിസിയുടെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത കവര്‍ ഫോട്ടോയിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ ശരിവച്ച് കെ സി വേണുഗോപാല്‍ ഇടം നേടിയിരിക്കുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടന അധികാരത്തില്‍ വലിയ റോളില്ലാതിരിക്കുകയായിരുന്നു.


എകെ ആന്റണി, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കെസി വേണുഗോപാല്‍ കൂടിയുള്ള ചിത്രമാണ് കെപിസിസിയുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിന്നിട്ടുകൂടി കേരളത്തില്‍ പ്രത്യേക ഗ്രൂപ്പിനൊന്നും വേണുഗോപാല്‍ മിനക്കെട്ടിരുന്നില്ല.

എന്നാല്‍ കഉറച്ചു നാളായി കേരളത്തിന്റെ കാര്യത്തില്‍ വേണുഗോപാല്‍ പ്രത്യേകം ശ്രദ്ധവച്ചിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഈ ഫേസ്ബുക്ക് കവര്‍ ചിത്രം. കേരളത്തിലെ കാര്യങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെസിയുടെ ഇടപെടല്‍ കൂടുതലുണ്ടാകാനാണ് സാധ്യത.

നേരത്തെ ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെസി വേണുഗോപാല്‍ ദേശീയതലത്തിലേക്ക് തിരിഞ്ഞതോടെ കേരളത്തിലെ ഗ്രൂപ്പില്‍ സജീവമായിരുന്നില്ല. അതിനിടെ ഐ ഗ്രൂപ്പില്‍ നിന്നും പലരും പുറത്തുവന്ന് കെസി ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. പല ഐ ഗ്രൂപ്പ് നേതാക്കളും ഇപ്പോള്‍ കെസി ഗ്രൂപ്പിലാണ്. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കോണ്‍ഗ്രസില്‍ കൂടിവരുന്നതും ശ്രദ്ധേയമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close