INDIANEWSSocial Mediaviral

“കൊവിഷീൽഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചന” സത്യാവസ്ഥ പുറത്തുവിട്ട് പരസ്യം നൽകിയ ആൾ; ഏറ്റെടുത്ത്‍ സൈബർ ലോകം

വിവാഹപരസ്യങ്ങൾ പലതരമുള്ളത് ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. വരനും വധുവിനും വേണ്ട യോഗ്യതകളും നിബന്ധനകളും എല്ലാം ചർച്ചയാവാറുണ്ട്. ചിലത് അഭിനന്ദിക്കപ്പെടുമ്പോൾ ചിലത് നിശിതമായി വിമർശിക്കപ്പെടുന്നു.അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായ ഒരു വിവാഹപരസ്യം നൽകിയ ആളാണ് ഇപ്പോൾ സത്യാവസ്ഥ പുറത്ത് വിട്ടിരിക്കുന്നത്.

Fact Check: Know real motive behind matrimonial ad of bride seeking  vaccinated groom

’24 കാരിയായ, രണ്ട് ഡോസ് കോവിഷീൽഡ്‌ വാക്‌സിന്‍ സ്വീകരിച്ച റോമൻ കത്തോലിക്കാ യുവതി, 5’4″, ജോലിയുള്ള എംഎസ്‌സി മാത്‍സ് ബിരുദാനന്തര ബിരുദധാരി, 28-30 വയസ്സുള്ള ബിരുദാനന്തര ബിരുദധാരികളായ രണ്ട് ഡോസ് കോവിഷീൽഡ്‌ വാക്‌സിന്‍ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു” ഫോൺ നമ്പർ വച്ച് നൽകിയ ഈ പത്രപരസ്യം കണ്ട നിരവധിപേരാണ് വിളിച്ചത്. പക്ഷെ അവരുദ്ദേശിച്ച സ്ഥലം മാറിപ്പോയി. സംഭവം കോവിഡ് വാക്‌സിനേഷൻ എടുക്കാൻ ആളുകളെ ബോധവത്കരിക്കാനായി ചെയ്ത പണിയാണ്.

പത്രപരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ശശി തരൂർ എംപി ഉൾപ്പടെയുള്ള പ്രമുഖർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. “വാക്‌സിന്‍ സ്വീകരിച്ച യുവതി വാക്‌സിനെടുത്ത യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോ “- ചിത്രം പങ്കുവച്ച് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത് സാവിയോ ഫിഗ്യുറെഡോ എന്ന 58-കാരനാണ്.

ഗോവ അൽഡോണയിലെ കമ്മ്യൂണിറ്റി ഫാർമസിസ്റ്റായ സാവിയോ കോവിഡിനെതിരേയുള്ള വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ചെയ്ത പരസ്യം തന്റെ ഫേസ്ബുക് പേജിലും ഷെയർ ചെയ്തിരുന്നു. “മാട്രിമോണിയലുകളുടെ ഭാവി” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ പോസ്റ്റ് ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരിച്ചത്. ഒരു വാക്സിനേഷൻ സെന്ററിന്റെ കോൺടാക്റ്റ് നമ്പറിനൊപ്പമാണ് ഇത് പങ്കുവച്ചത്. കൊൽക്കത്ത, ഒഡീഷ, മംഗളൂരു എന്നിവിടങ്ങളിൽനിന്നെല്ലാം വിളികളെത്തിയപ്പോഴാണ് തന്റെ ‘പരസ്യം’ ഏറ്റതായി അദ്ദേഹത്തിന് പിടികിട്ടിയത്. എന്നാൽ അദ്ദേഹത്തിന് സന്തോഷമേ ഉള്ളു. ഈ പരസ്യം കണ്ട് 10 പേരെങ്കിലും വാക്‌സിൻ എടുക്കാൻ തീരുമാനിച്ചാൽ ഞാൻ സന്തോഷവാനാകും എന്നാണ് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

“ഏറെ നിർബന്ധിച്ചിട്ടും വാക്‌സിൻ എടുക്കാത്ത കാരണം കോവിഡ് പിടിപെട്ട് എന്റെ കുറെ സുഹൃത്തുക്കൾ മരിച്ചു” അദ്ദേഹം വ്യക്തമാകുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ ഒരാൾക്ക് മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. എന്തായാലും നല്ല ഉദ്ദേശത്തോടെ ഷെയർ ചെയ്ത ഈ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ‘ബൂസ്റ്റർ ഡോസാ’യി എന്നതിൽ സംശയമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close