Movies

കെെതിയുടെ തിരക്കഥ മോഷ്ടിച്ചതെന്ന് കൊല്ലം സ്വദേശി; തന്റെ കഥയാണന്നറിഞ്ഞത് ലോക്ഡൗൺ സമയത്ത് സിനിമ ടിവിയിൽ കണ്ടപ്പോൾ; പരാതിയുമായി കൊല്ലം സ്വദേശി

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന കൈതി. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യ്ത ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കൊല്ലം സ്വദേശി രാജീവ് ഫെർണാണ്ടസ്. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലിൽ കഴിയുന്ന കാലത്തെ അനുഭവങ്ങൾ ചേർത്ത് 2007ൽ താൻ എഴുതിയ നോവലിൽ നിന്ന് പകർത്തിയതാണ് കൈതി എന്ന സിനിമയുടെ ഇതിവൃത്തമെന്നാണ് രാജീവ് പരാതി ഉന്നയിക്കുന്നത്.

ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിർമാതാവ് അഡ്വാൻസ് തന്നതാണ്. ലോക്ക്ഡൗണിന് ഇടയിൽ കൈതി ടിവിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് പറഞ്ഞു.സിനിമയുടെ രണ്ടാം ഭാഗത്തിൻറെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ രാജീവ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ നിർമാതാക്കൾക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി നോട്ടീസ് അയച്ചു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകർപ്പടക്കമുളള രേഖകൾ രാജീവ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

രാജീവിൻറെ കഥയുടെ അടിസ്ഥാനത്തിൽ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർമാതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. പരാതിയിൽ വിശദീകരണം നൽകാൻ നിർമാതാക്കൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.2019ലാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി റിലീസ് ചെയ്തത്. കളളക്കടത്തുകാരിൽ നിന്ന് പൊലീസുകാരെ രക്ഷിക്കുന്ന ജയിൽപുള്ളിയായാണ് കാർത്തി എത്തിയത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close