KERALANEWSTop News

കെ എം മാണിയുടെ ആദര്‍ശങ്ങള്‍ക്ക് ചൂട് പകരാന്‍ ഇടുക്കിയുടെ മിടുക്കന്‍ മന്ത്രി പദവിയിലേക്ക് ;റോഷി അഗസ്റ്റിന്‍ സത്യവാചകം ചൊല്ലിയത് ദൈവ നാമത്തില്‍

തിരുവനന്തപുരം :ചരിത്രത്തില്‍ പുതിയൊരു ഏടു കൂടി തുറന്നുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിമാര്‍ സത്യവാചകം ചൊല്ലി അധികാരത്തിലേറി.

കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഇടതു സര്‍ക്കാരിലേക്കെത്തിയ ആദ്യ മന്ത്രി എന്ന പൊന്‍ തൂവല്‍ ചാര്‍ത്തിക്കൊണ്ട് റോഷി അഗ്റ്റിന്‍ ജലവിഭവ മന്ത്രിയായി ദൈവ നാമത്തില്‍ സത്യ പ്രതിജഞ ചെയ്തു.രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്നാമതാണ് റോഷി അഗസ്റ്റിന്‍ സത്യപ്രതിജ്ഞ ചെയ്തത്.കേരളാ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രി സഭയിലേക്ക് എത്തുമെന്ന് ഉറപ്പിച്ച ജോസ് കെ മാണി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അഭാവതയിലാണ് റോഷി അഗസ്റ്റിന്‍ ചരിത്രത്തിലേക്ക് നടന്നു കയറിയത്.

ആദരണീയനായ കെ.എം.മാണിയുടെ അരുമശിഷ്യനും പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മാണിഗ്രൂപ്പിനൊപ്പം അടിയുറച്ച് നിന്ന റോഷി അഗസ്റ്റിനു മന്ത്രിപദം അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്.1969 ല്‍ കോട്ടയം ജില്ലയിലെ പാലാ രാമപുരത്ത് അഗസ്റ്റിന്‍ തോമസിന്റെയും ലീലാമ്മയുടെയും മകനായി ജനനം.സ്‌കൂള്‍ തലം തൊട്ടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ റോഷി ഇടക്കോളി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ പാര്‍ലമെന്റ് നേതാവായി തിരഞ്ഞെടുക്കപെട്ടു.

കേരളാ കോണ്‍ഗ്രസ് (എം) ന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായി കേരളാകോണ്‍ഗ്രസില്‍ ചുവടുറപ്പിച്ച റോഷി വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങീ പദവികളും വഹിച്ചിട്ടുണ്ട്. കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ 1995 ല്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 43 ദിവസം നീണ്ടു നിന്ന കാല്‍നട ജാഥ വിമോചന പദയാത്ര നടത്തി ശ്രദ്ധേയനായിരുന്നു. 2001 ല്‍ വിമോചന യാത്ര എന്ന പേരില്‍ അഴിമതി വിരുദ്ധ ജാഥ നടത്തി പാര്‍ട്ടിയില്‍ കരുത്തനും ശ്രദ്ധേയനുമായി.

1996 -ല്‍ 26-ാം വയസില്‍ പേരാമ്പ്രയില്‍ കന്നിയങ്കത്തിനിറങ്ങിയ റോഷി സിപിഎം ലെ എന്‍.കെ.രാധയോട് 2400 വോട്ടിനു പരാജയപെട്ട റോഷി രണ്ടാം അങ്കത്തില്‍ 2001 ല്‍ ഇടുക്കിയില്‍ നിന്നും എം.എസ് ജോസഫിനെ 13719 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. തുടര്‍ന്നു 2006ലും, 2011 ലും സിപിഎം ലെ സിവി വര്‍ഗീസിനെയും 2016ല്‍ ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെയും പരാജയപ്പെടുത്തി.2021 ലെ വിജയം തുടര്‍ച്ചയായി അഞ്ചാം തവണയും ഇടുക്കിയില്‍ നിന്നും റോഷിയെ നിയമസഭയില്‍ എത്തിച്ചു. നിയമ ബിരുദധാരിയായ റോഷി 2015 ല്‍ സംഗീത് ലൂയിസ് സംവിധാനം ചെയ്ത ഇലഞ്ഞിക്കാവ് പി.ഒ എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഭാര്യ: റാണി തോമസ്, നേഴ്സാണ് മൂന്ന് കുട്ടികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close