KERALANEWSTrending

കെ.എം.മാണി സ്മാരക ഭവന പദ്ധതി വേദി പങ്കിട്ട്, ജോസ് കെ. മാണി, മാണി സി. കാപ്പന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍

പാലാ: ജോസ് കെ. മാണിയും മാണി സി. കാപ്പന്‍ എംഎല്‍എയും ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയനും. ഒരേ വേദിയില്‍. പൂവരണി സഹകരണ ബാങ്കിന്റെ സപ്തതിയോടനുബന്ധിച്ച് ആരംഭിച്ച കെ.എം.മാണി സ്മാരക ഭവന പദ്ധതി ഉദ്ഘാടനച്ചടങ്ങിലായിരുന്നു മൂവരും ഒന്നിച്ചത്. നിര്‍ധനര്‍ക്കായി 10 വീടുകളാണ് കെ.എം.മാണി സ്മാരക ഭവന പദ്ധതി നിര്‍മിച്ചു നല്‍കുന്നത്. സ്വാഗത പ്രസംഗം തീര്‍ന്നത് മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിനു 2 മിനിറ്റ് മുന്‍പ്്. അധ്യക്ഷ പ്രസംഗം പൂര്‍ത്തിയാക്കി കാപ്പന്‍ വേദി വിട്ടു. വീടുകളുടെ താക്കോല്‍വിതരണം ജോസ് കെ.മാണി നിര്‍വഹിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close