KERALANEWS

എംഎല്‍എ കെ.എം.ഷാജി യെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം ചോദ്യം ചെയ്യും

കോഴിക്കോട് :അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് എംഎല്‍എ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും. കോഴിക്കോട് നോര്‍ത്ത് സോണ്‍ ഓഫീസിലായിരിക്കും ചോദ്യം ചെയ്യല്‍.

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജിയെ എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ഇന്നലെയാണ് നല്‍കിയത്.കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇ.ഡി ഇന്നലെ മൊഴിയെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close