KERALA

കെ എസ്എഫ്ഇ പുതിയ നിയമനം: റാങ്ക് ലിസ്റ്റുകാര്‍ ഇപ്പോഴും പുറത്ത്

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വ്യാപകമായി അനധികൃത നിയമനങ്ങള്‍ നടക്കുന്നെന്ന ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വന്നതിന് പിന്നാലെ പുതിയ ആരോപണങ്ങളുമായി പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍. അസിസ്റ്റന്റ് ,ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലെ കെഎസ്എഫ്ഇയുടെ തസ്തികയിലാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തിയത്.ഇതിനുമുമ്പും മറ്റു പല ജില്ലകളില്‍ താത്കാലിക നിയമനങ്ങള്‍ നടത്തിയിരുന്നെങ്കിലും,റാങ്ക് ലിസ്റ്റ് നിലവില്‍ വന്നപ്പോള്‍ താത്കാലിക നിയമനങ്ങള്‍ ഒഴിവാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു.ഇപ്പോള്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചവരുടെ കൂട്ടത്തില്‍ പാര്‍ട്ടി അനുഭാവികളും വിമുക്ത ഭടന്മാരുമാണ് നിയമനത്തിന് അര്‍ഹരായിരിക്കുന്നത്. നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്ന സര്‍ക്കാരിന്റെ നിലപാടും, ഭരണഘടനാ സ്ഥാപനമായ പി.എസ്.സി വഴിയുള്ള സുതാര്യമായ നിയമനങ്ങള്‍ നടത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

കമ്പനി /കോര്‍പ്പറേഷന്‍ /ബോര്‍ഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 225 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍,റാങ്ക് ലിസ്റ്റില്‍ നിന്ന് 662പേര്‍ക്കാണ് കെഎസ്എഫ്ഇ നിയമന ഉത്തരവ് നല്‍കിയിരുന്നത്.മാര്‍ച്ചില്‍ നടത്തിയ അവലോകനങ്ങലുടെ അടിസ്ഥാനത്തിലും പുതിയ തസ്തികകള്‍ രൂപീകരിച്ചതിന്റെ സാഹചര്യത്തിലുമാണ് നിലവില്‍ ഇത്രയും ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ഇതുവരെ 101 പേര്‍ക്കാണ് നിലവില്‍ നിയമനം നല്‍കിയിരിക്കുന്നത്.ഇപ്പോള്‍ നടത്തിയിരിക്കുന്ന ഈ താത്കാലിക നിയമനങ്ങള്‍ ഒഴിവാക്കിയാല്‍ ലിസ്റ്റില്‍ നിന്നുള്ള 100പേര്‍ക്ക് കൂടി ജോലി ലഭിക്കും.അതിന് ഉദ്യോഗസ്ഥര്‍ തയാറാകാത്തത് ഉദ്യോഗാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close