KERALANEWS

കെഎസ് ആര്‍ടിസിയില്‍ ന്യൂ ജെനറേഷന്‍ ടിക്കറ്റ് മെഷീനുകള്‍ വരുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ ന്യൂ ജെനറേഷന്‍ ടിക്കറ്റ് മെഷീനുകള്‍ വരുന്നു.കഴിഞ്ഞ 2013 ല്‍ കെഎസ്ആര്‍ടിസി വാങ്ങിയിരുന്ന 5000 ഇലക്ട്രോണിക് ടിക്കറ്റ് മിഷീനുകളില്‍ 3000 ടിക്കറ്റ് മിഷനുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.അന്നു വാങ്ങിയ ഇലക്ട്രോണിക്‌സ് ടിക്കറ്റ് മിഷനുകളില്‍ ബാറ്ററി ചാര്‍ജ് ആയിരുന്നു പ്രശ്‌നം .പുതിയ മിഷീനുകളോടൊപ്പം 10 രൂപ, മുതലുള്ള റീചാര്‍ജ് കാര്‍ഡുകളും അവതരിപ്പിക്കാനാണ് തീരുമാനം.കഴിഞ്ഞ വര്‍ഷത്തെ പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാനായി,തുടര്‍ച്ചയായി ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് നോക്കിയതിന് ശേഷമുള്ള ബാറ്ററി ചാര്‍ജ് മനസിലാക്കിയാകും കമ്പിനികള്‍ക്ക് നല്‍കുക.

ഇനി മുതല്‍ സീസണ്‍ ടിക്കറ്റ് , പാസുകള്‍ ,കണ്‍സഷന്‍ ടിക്കറ്റുകളെല്ലാം കാര്‍ഡ് രൂപത്തിലേക്ക് മാറ്റുന്ന ബൃഹത് പദ്ധതിയാണ് കെഎസ് ആര്‍ടിസി നടപ്പിലാക്കാന്‍ പോകുന്നത്.കച്ചവട സ്ഥാനപങ്ങളിലൂടെ കാര്‍ഡുകള്‍ വില്‍ക്കാനാകുള്ള സൗകര്യം ഒരുക്കും. രണ്ട് വര്‍ഷത്തിനകം കാഷ്‌ലെസ് ടിക്കറ്റ് സംവിധാനം നടപ്പിലാക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്നും സിഎംഡി അറിയിച്ചു. കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ഒരു കാര്‍ഡിന് 40 രൂപയോളം വിലവരും. കാര്‍ഡില്‍ പരസ്യങ്ങള്‍ നല്‍കാനായാല്‍ ഈ കാര്‍ഡുകള്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായോ , അല്ലെങ്കില്‍ ചെറിയ തുകക്കോ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരസ്യത്തിലൂടെയാണ് വരുമാനം നേടാന്‍ ലക്ഷ്യമിടുന്നത്. വാണീജ്യ സ്ഥാപനങ്ങള്‍ക്ക് കാര്‍ഡില്‍ പരസ്യം ചെയ്യാനാകും. ബാങ്കുകളുമായി ചിപ്പ് എംബര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ കാര്‍ഡുകള്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡായോ ഉപയോഗിക്കാം. ഘട്ടം ഘട്ടമായി ഒരു കാര്‍ഡ് വണ്‍ നേഷന്‍ എന്ന നിലയിലേക്ക് കാര്‍ഡ് ഉയര്‍ത്തും.
ഓപ്പണ്‍ ലൂപ്പ് കാര്‍ഡ് പൊതുവായി ഉപയോ?ഗിക്കാനായുള്ള പ്രശ്‌നം കണക്ടിവിക്ടിയാണ് നിലവിലെ പ്രശ്‌നം . അത് പരിഹരിക്കുന്നതിനായി പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി കണക്ടിവിക്ടി ടെസ്റ്റ് ട്രയല്‍ നടത്തും. കണക്ടിവിക്ടി ടെസ്റ്റ് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ വിശദമായ ട്രയല്‍ റണിന് ശേഷം ഓപ്പന്‍ ലൂപ്പ് കാര്‍ഡ് തലസ്ഥാനത്ത് സിറ്റി സര്‍വ്വീസില്‍ നടപ്പിലാക്കുന്ന കാര്യവും പരിഗണനയില്‍ ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close