KERALANEWS

കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി സര്‍വിസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി സര്‍വിസുകളിലെ സ്ഥിരം യാത്രക്കാര്‍ക്ക് ഇനി മുതല്‍ സീറ്റ് റിസര്‍വേഷന്‍ സൗകര്യം. ഇതിനായി ബസില്‍ വെച്ച് തന്നെ അഞ്ച് രൂപ വിലയുള്ള കൂപ്പണ്‍ ടിക്കറ്റുകള്‍ കണ്ടക്ടര്‍മാര്‍ യാത്രക്കാര്‍ക്ക് നല്‍കും. ഇതുപയോഗിച്ച് മടക്കയാത്രയില്‍ ബസില്‍ സീറ്റ് ഉറപ്പാക്കാം.

ഓര്‍ഡിനറി സര്‍വിസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാവിലെയുള്ള യാത്രകളില്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വൈകുന്നേരമുള്ള മടക്കയാത്രയില്‍ സീറ്റു ലഭിക്കാറില്ല എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി. രാവിലെയുള്ള ട്രിപ്പുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വൈകുന്നേരം തിരിച്ചുള്ള ബസുകളില്‍ സീറ്റ് ഉറപ്പാക്കുന്നതിന് വേണ്ടി രാവിലെ തന്നെ കണ്ടക്ടറില്‍ നിന്നും കൂപ്പണുകള്‍ വാങ്ങാവുന്നതാണ്.എന്നാല്‍ ഒരു ദിവസം ഒരു ബസില്‍ 30ല്‍ കൂടുതല്‍ കൂപ്പണുകള്‍ നല്‍കില്ല. ശേഷിക്കുന്ന സീറ്റുകള്‍ റിസര്‍വേഷന്‍ കൂപ്പണില്ലാത്ത യാത്രക്കാര്‍ക്കായി മാറ്റിവെക്കും. വൈകുന്നേരത്തെ മടക്ക യാത്രയില്‍ റിസര്‍വേഷന്‍ കൂപ്പണുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറുന്നതിനുള്ള മുന്‍?ഗണന കണ്ടക്ടര്‍മാര്‍ തന്നെ ഉറപ്പാക്കും. ഒരേ ബസിലെ മുഴുവന്‍ സീറ്റുകളും മുന്‍?ഗണനാ കൂപ്പണ്‍ പ്രകാരം യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ആ ഷെഡ്യൂളില്‍ അതേ റൂട്ടില്‍ പകരം മറ്റൊരു ബസ് കൂടി സര്‍വിസ് നടത്തും. ഇതിനായി യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മുന്‍?ഗണന കൂപ്പണുകളില്‍ തീയതി, സീറ്റ് നമ്പര്‍, പുറപ്പെടുന്ന സമയം, ബസ് പുറപ്പെടുന്ന സ്ഥലം എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തിയിക്കും. സ്ഥിരം യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പ് വരുത്തി കൂടുതല്‍ സ്ഥിരം യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close