KERALANEWS

കെ.എസ്.എഫ്.ഇയിലെ ഇടപാടുകള്‍ സുതാര്യം; വിജിലന്‍സിനെതിരെ ഐസക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ല. കെ.എസ്.എഫ്.ഇയിലെ ഇടപാടുകള്‍ സുതാര്യമാണ്. കെ.എസ്.എഫ്.ഇയിലെ പണം ട്രഷറിയില്‍ അടക്കേണ്ടതില്ല. കെ.എസ്.എഫ്.ഇ വാണിജ്യ സ്ഥാപനമാണെന്നും ഐസക് ചൂണ്ടിക്കാട്ടി.കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍.ബി.ഐ അനുമതി ലഭിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന് എന്തും പറയാവുന്ന സ്ഥിതിയാണുള്ളതെന്നും ഐസക് പറഞ്ഞു.കെ.എസ്.എഫ്.ഇയില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 40ഓളം ശാഖകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഓപറേഷന്‍ ബചത് എന്ന പേരിലായിരുന്നു മിന്നല്‍ പരിശോധന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close