KERALA

കെ.ജി സുരേഷ് മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വിസി

ന്യൂഡല്‍ഹി: മധ്യപ്രദേശ് ആസ്ഥാനമാക്കിയ ഇന്ത്യയിലെ ആദ്യത്തെ മാധ്യമ സര്‍വകലാശാലയായ മഖന്‍ലാല്‍ ചതുര്‍വേദി നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്റെ വൈസ് ചാന്‍സലറായി മലയാളി. ദൂരദര്‍ശനിലടക്കം വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജി.സുരേഷാണ് വിസിയായി നിയോഗിക്കപ്പെട്ടത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമപരിശീലനകേന്ദ്രമായ ന്യൂഡല്‍ഹി ആസ്ഥാനമാക്കിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു അദ്ദേഹം. എപിജെ ഇന്‍സ്റ്റിറ്റ്യൂട്ടി ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ എമിരറ്റസ് പ്രൊഫസറായിരുന്നു. ഹരിപ്പാട് സ്വദേശിയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close