KERALANEWS

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍


കൊല്ലം: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ പത്തനാപുരത്തു നിന്നും ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടതിനുശേഷമാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ കോടതിയില്‍ മൊഴിമാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖേനയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കേസ്.ഇതുമായി ബന്ധപ്പെട്ട് വിപിന്‍ലാല്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രദീപിന്റെ നാടായ കൊട്ടാരക്കരയിലും പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് പ്രദീപിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close