KERALANEWS

കെ മുരളീധരന് കോവിഡ് പരിശോധ നടത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: കെ മുരളീധരന്‍ എംപിക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം. കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശം ജില്ലാ കളക്ടറാണ് എംപിക്ക് നിര്‍ദേശം നല്‍കി. എംപിക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ ഡ്രൈവറോടും കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിച്ചത്. വിവാഹശേഷം ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇദ്ദേഹത്തിന്റെ വീട്ടില്‍വച്ചു നടന്ന് വിവാഹചടങ്ങുകളില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു.

എന്നാല്‍, പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് താന്‍ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണെന്ന് മുരളീധരന്‍ രണ്ട് ദിവസം മുന്‍പ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ”ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്. എന്റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാന്‍ ഞാന്‍ പോയത് വിവാഹത്തലേന്നാണ് (ജൂലൈ എട്ടിന്). ഞാന്‍ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്. വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്. ഈ വ്യക്തിയുമായി ഞാന്‍ കണ്ടിട്ടുപോലുമില്ല” മുരളീധരന്‍ വിശദീകരിച്ചു.
അതേസമയം, കെ.മുരളീധരന്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 102 വയസ്സുള്ള ഗുരു ചേമഞ്ചേരിയേയും മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും നേരത്തെ പ്രചരിച്ചിരുന്നു.

Tags
Show More

Related Articles

Back to top button
Close