Breaking NewsKERALANEWSTrending

കെ സുരേന്ദ്രൻ ജയിക്കില്ല;ബിജെപിക്ക് ലഭിക്കുക ഒരു സീറ്റ് മാത്രമെന്ന് പൂഞ്ഞാർ ജനപക്ഷം നേതാവ് പി സി ജോർജ്

തിരുവനന്തപുരം : കേരള ജനത അടുത്ത അഞ്ച് വർഷം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ബിജെപിയെ വെട്ടിലാക്കുന്ന പ്രതികരണവുമായി പൂഞ്ഞാർ മണ്ഡലം സ്ഥാനാർത്ഥി പിസി ജോർജ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംശയത്തിന്റെ നിഴലിൽ ആണ്.ഇതിനിടയിലാണ് ബിജെപിക്ക് അഞ്ച് സീറ്റുവരെ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിരുന്നു. കെ സുരേന്ദ്രൻ ജയിക്കുമെന്ന് നൂറു ശതമാനം വിശ്വസിച്ചിരുന്നു. പക്ഷെ ഇന്നലെ മുതൽ കേൾക്കുന്നത് നേമം സീറ്റ് മാത്രമേ കിട്ടൂ എന്നാണെന്നും ജോർജ് പ്രതികരിച്ചത്.

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാൻ പോകുന്നത് താനും ബിജെപിയും ചേർന്ന് ആയിരിക്കുമെന്നും പിസി പറഞ്ഞു.എക്സിറ്റ് പോളുകളെല്ലാം തന്നെ എൽഡിഎഫിന്റെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും പകുതിയിൽ അധികം സർവ്വേകളും 2016 ലെ ഭൂരിപക്ഷം ഇടതുപക്ഷത്തിന് കിട്ടില്ലെന്ന് വ്യക്താക്കുന്നുണ്ട്. 2016 ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത്. ഇക്കുറി 72 മുതൽ 85 സീറ്റുകൾ വരെയാണ് മിക്ക സർവ്വേ.എന്നാൽ ഇത്തവണ കേരളത്തിൽ തൂക്കുസഭയാകും എന്നാണ് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ് പറയുന്നത്. കേരളം ആര് ഭരിക്കുമെന്നും താനും ബിജെപിയും തിരുമാനിക്കുമെന്നും ജോർജ് പറയുന്നു.സംസ്ഥാനത്ത് യുഡിഎഫിന് 68 സീറ്റുകൾ വരെ ലഭിക്കുമെന്നും ജോർജ് പറഞ്ഞു. എൽഡിഎഫിന് കേവലഭൂരിപക്ഷം നേടാനാകില്ല. 70 സീറ്റുകൾ വരെ നേടും. ബിജെപിക്ക് ഒരു സീറ്റ് കിട്ടും. ഒരു സീറ്റ് പിസി ജോർജിനും കിട്ടും. ആര് ഭരിക്കണമെന്ന് ഞങ്ങൾ ആലോചിച്ചോളാം, ജോർജ് പറഞ്ഞു.

കൊടകര കുഴൽപ്പണ കവർച്ചാകേസിലെ പരാതിക്കാരനും വാഹന ഉടമയുമായ ധർമ്മരാജന് പണം കൈമാറിയത് സുനിൽ നായിക്കാണെന്ന വെളിപ്പെടുത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കളുമായുള്ള സുനിലിന്റെ ബന്ധവും ചർച്ചയായിരുന്നു. കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാവാണ് സുനിൽ നായിക് എന്നും കെ സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തിൽ സംസ്ഥാന ട്രഷററായിരുന്നു സുനിൽ നായിക് എന്നുമാണ് അവസാനം പുറത്തു വന്നിരുന്ന റിപ്പോർട്ട്.ശബരിമല സമരകാലത്ത് സോഷ്യൽമീഡിയയിൽ പ്രചരിച്ച ‘ഹാൻസ്’ വീഡിയോയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സമീപത്തുണ്ടായിരുന്ന വ്യക്തി കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട യുവമോർച്ച നേതാവ് സുനിൽ നായിക്കാണെന്ന് റിപ്പോർട്ട്. വീഡിയോയിലെ ഹാൻസാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രന് കൈമാറിയ വ്യക്തി സുനിൽ നായിക്കാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിങ് എന്നിവർക്കൊപ്പമുള്ള സുനിലിന്റെ ചിത്രവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close