KERALANEWSTop News

കെ സുരേന്ദ്രൻ വിഡ്ഢികളാക്കിയത് ബിജെപി ദേശീയ നേതാക്കളെ; തെരഞ്ഞെടുപ്പിന്റെ പേരിൽ സ്വന്തമാക്കിയത് കോടിക്കണക്കിന് രൂപ; രൂക്ഷവിമർശനവുമായി എസ് കെ സജീഷ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡ്ഢികളാക്കിയത് ബിജെപിയുടെ ദേശീയ നേതാക്കളെയാണെന്ന് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. കോടിക്കണക്കിന് രൂപയാണ് സുരേന്ദ്രൻ സ്വന്തമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു സജീഷ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

ഒരു എ ക്ലാസ് മണ്ഡലത്തിന് അഞ്ചുകോടി വച്ച് കൊടുക്കുമെന്നാണ് പറയപ്പെടുന്നതെന്ന് സജീഷ് ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ 40 എ ക്ലാസ് മണ്ഡലങ്ങളാണ് കെ സുരേന്ദ്രന്‍ മുന്നോട്ടുവെച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ 200 കോടിയോളം രൂപ ആ രീതിയിലും 40ഓളം മണ്ഡലങ്ങള്‍ ബി ക്ലാസ് മണ്ഡലങ്ങളായി വച്ച് നാല് കോടിയോളം രൂപ കിട്ടും. അങ്ങനെ കോടികളോളം രൂപ സുരേന്ദ്രന്‍ സമാഹരിച്ചുവച്ചതാണ്. അങ്ങനെ സമാഹരിച്ചുവച്ച പണം പലയിടത്തേക്കും കള്ളപ്പണമായി ഒളിപ്പിക്കാനും കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത്. അത് പിടിക്കപ്പെട്ടു. അത് ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് അതെല്ലാം അവസാനിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്‌കെ സജീഷിന്റെ വാക്കുകൾ ഇങ്ങനെ…

”കോടികണക്കിന് രൂപയാണ് സുരേന്ദ്രന്‍ സ്വന്തമാക്കിയത്. കള്ളനോട്ട്, കുഴല്‍പ്പണം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണ് ബിജെപി. അതിലേക്കാണ് കൊടകര കേസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. ഒത്താശ ചെയതത് ബിജെപി നേതാക്കളാണ്. പണവുമായി സഞ്ചരിച്ചവര്‍ക്ക് സഹായം നല്‍കിയതും ബിജെപിക്കാരാണ്. കേസ് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നത്. കാശ് കൊടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.”

”തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കേരളത്തില്‍ 35- 40 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്ത് വിഡ്ഢിത്തമാണ് സുരേന്ദ്രന്‍ പറയുന്നതെന്ന് അന്ന് നമ്മള്‍ ചിന്തിച്ചു. മലയാളികളെയല്ല, യഥാര്‍ത്ഥത്തില്‍ സുരേന്ദ്രന്‍ വിഡ്ഢികളാക്കിയത് ബിജെപി കേന്ദ്ര നേതൃത്വത്തെയായിരുന്നു. ഒരു എ ക്ലാസ് മണ്ഡലത്തിന് അഞ്ചുകോടി വച്ച് കൊടുക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 40 എ ക്ലാസ് മണ്ഡലങ്ങളാണ് കെ സുരേന്ദ്രന്‍ മുന്നോട്ടുവെച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ 200 കോടിയോളം രൂപ ആ രീതിയിലും 40ഓളം മണ്ഡലങ്ങള്‍ ബി ക്ലാസ് മണ്ഡലങ്ങളായി വച്ച് നാല് കോടിയോളം രൂപ കിട്ടും. അങ്ങനെ കോടികളോളം രൂപ സുരേന്ദ്രന്‍ സമാഹരിച്ചുവച്ചതാണ്. അങ്ങനെ സമാഹരിച്ചുവച്ച പണം പലയിടത്തേക്കും കള്ളപ്പണമായി ഒളിപ്പിക്കാനും കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത്. അത് പിടിക്കപ്പെട്ടു. അത് ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് അതെല്ലാം അവസാനിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നത്.”

”ഇതേ തൃശൂര്‍ ജില്ലയില്‍ തന്നെയാണ് കമ്മട്ടം വെച്ച് കള്ളനോട്ടടിച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ പിടിക്കപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര എജന്‍സി യൂടേണ്‍ അടിച്ചത് ജനം ടിവി മേധാവിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നപ്പോഴാണ്. സ്വപ്നയ്ക്ക് ഉപദേശം നല്‍കിയ ഫോണ്‍കോളിനെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമില്ല, അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടുമില്ല.”

കൊടകര കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സജീഷ് ആരോപിച്ചു. ”എന്തുകൊണ്ടാണ് മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയോ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോ അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ 59 ദിവസത്തിനിടയില്‍ പ്രതികരിച്ചില്ല.”-സജീഷ് ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close