INDIATrending

കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സോഷ്യോളജി വിഭാഗം മേധാവിയായി ഇന്ത്യക്കാരി

ലണ്ടന്‍: കേംബ്രിഡ്ജ് സര്‍വകലാശാലയുടെ സോഷ്യോളജി വിഭാഗം മേധാവിയായി ഇന്ത്യക്കാരിയായ മണാലി ദേശായി നിയമിതയായി. സര്‍വകലാശാലയുടെ 811 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വെള്ളക്കാരിയല്ലാത്തൊരാള്‍ വകുപ്പുമേധാവിയുടെ ചുമതലയില്‍ എത്തുന്നത്. നിലവില്‍ സര്‍വകലാശാല സോഷ്യോളജി വിഭാഗത്തില്‍ റീഡറും ന്യൂമാന്‍ കോളജില്‍ ഫെലോയുമായ മണാലിക്ക് ഈ അക്കാദമിക വര്‍ഷം മുതലാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂളിലായിരുന്നു പഠിച്ചുതുടങ്ങിയതെങ്കിലും പിന്നീട് ലണ്ടനിലേക്ക് താമസം മാറ്റിയതോടെ ഇവിടെയാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അവര്‍ യുണിവേഴ്‌സിറ്റ് ഓഫ് കാലിഫോര്‍ണിയയില്‍നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി.
അമേരിക്കയിലും ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഇക്‌ണോമിക്‌സിലും അദ്ധ്യാപികയായി മികവ് തെളിയിച്ചശേഷമാണ് 2003-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലേക്ക് മണാലി ദേശായി എത്തുന്നത്. ലിംഗ വിവേചനം, മൗലിക ജനാധിപത്യം, രാഷ്ട്രരൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള മണാലിയുടെ ഭൂരിഭാഗം ഗവേഷണങ്ങളും ഇന്ത്യ സംസ്‌കാരവും സാമൂഹിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്. അദ്ധ്യാപന രംഗത്തെ മികവ് കണക്കിലെടുത്ത് 2019-ല്‍ പില്‍ക്കിംഗ് ടണ്‍ ടീച്ചിംഗ് പ്രൈസ് ലഭിച്ചു. വെല്ലുവിളികള്‍ക്കൊപ്പം മികച്ച സാധ്യതകള്‍കൂടി പുതിയ നിയമനം തുറന്നിടുന്നതായി മണാലി ദേശായി പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close