Breaking NewsKERALANEWSTrending

കേക്കുമായി ചെന്ന് കാലുപിടിക്കേണ്ട കാര്യമില്ലായിരുന്നു; ഔദാര്യമല്ല ചോദിച്ചത്, ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കെസി ജോസഫ്


തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കെ.സി. ജോസഫ് എംഎല്‍എ. സഭ ചേരാനിരുന്നത് ഈ മാസം 23 നായിരുന്നു. മന്ത്രിസഭ ചേര്‍ന്ന് എടുത്ത തീരുമാനം ഗവര്‍ണര്‍ നിരാകരിച്ചത് ജനാധിപത്യത്തോടുള്ള വലിയ വെല്ലുവിളിയും അവഗണനയുമാണ്. ഗവര്‍ണറുടെ നടപടിയോട് സര്‍ക്കാരിന്റെ പ്രതികരണം ശക്തമാകേണ്ടതായിരുന്നു.

എന്നാല്‍ രണ്ടാമതും ശുപാര്‍ശ നല്‍കുകയായിരുന്നു. മന്ത്രിമാരെ ഗവര്‍ണറുടെ അടുക്കലേക്ക് അയച്ച് കാലുപിടിച്ച് സഭ ചേരേണ്ട ആവശ്യമില്ലായിരുന്നു. ഇത് ആരുടെയും ഔദാര്യത്തിന്റെ പ്രശ്നമല്ല. സര്‍ക്കാരിന്റെ അവകാശമാണെന്നും കെ.സി. ജോസഫ് പറഞ്ഞു. പ്രമേയത്തോട് യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close