HEALTHNEWSTrendingWORLD

കേട്ടുകേൾവി മാത്രമുള്ള ഭീകരമായ ജനിതക പരീക്ഷണങ്ങൾ; സാർസ് കൊറോണ വൈറസിനെ കുറിച്ചും അനന്തരഫലങ്ങളെ കുറിച്ചും വർഷങ്ങൾക്ക് മുൻപേ പഠനങ്ങൾ; വുഹാൻ എന്ന ‘ജനിതക- ഭീകര ഭൂമി’യെ പറ്റി ജാസ്പർ ബെക്കറിന്റെ കുറിപ്പ് ചർച്ചയാവുന്നു

ജനിതകമാറ്റം വരുത്തി സൃഷ്ടിച്ചെടുത്ത ആയിരത്തോളം വകഭേദത്തിലുള്ള ജന്തുക്കൾ, ജീൻ ആൾട്ടറേഷനിലൂടെ സൃഷ്ടിച്ചതും ജനിതകമാറ്റം വരുത്തിയതുമായ കണക്കില്ലാത്തത്ര സൂക്ഷ്മാണുക്കൾ, മനുഷ്യനിർമിതമായ ഭ്രൂണങ്ങൾ; കോവിഡിന്റെ ഉത്ഭവകേന്ദ്രം എന്നറിയപ്പെടുന്ന വുഹാൻ എന്ന ‘ജനിതക- ഭീകര ഭൂമി’ ജീവജന്തുകളിലുള്ള പരീക്ഷണങ്ങളുടെ വലിയൊരു കലവറയാണ്. ലോകത്തിൽ മറ്റൊരിടത്തും അനുവാദം നൽകാത്ത ഭീകരമായ പരീക്ഷണങ്ങൾ പോലും വുഹാനിൽ നടക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന ജാസ്പർ ബേക്കറിന്റെ കുറിപ്പ് ഇപ്പോൾ ശാസ്ത്രലോകത്ത് ചർച്ചയാവുകയാണ്. 25 വർഷത്തിലേറെ ചൈനയിൽ താമസിച്ചു ജോലി ചെയ്ത ഇദ്ദേഹം ചൈനയുടെ ജനിതകമേഖലയിലെ പഠനങ്ങളെക്കുറിച്ചും അശാസ്ത്രീയമായ രീതികളെക്കുറിച്ചും സുരക്ഷാവീഴ്ചകളെക്കുറിച്ചും തുറന്നെഴുതുകയാണ്.

വാണിജ്യപരമായി ആദായം നേടാനാവുന്ന രീതിയിൽ ആഗോളതലത്തിൽ ബയോടെക് ഇവെസ്റ്റമെന്റ് ബൂം ആരംഭിച്ചതോടെയാണ് ചൈന ഈ മേഖലയിലേക്ക് അതിർവരമ്പുകൾ പോലും ലംഘിച്ച് പരീക്ഷണങ്ങൾക്ക് മുതിരുന്നത്. മൃഗങ്ങളിൽ മാത്രമല്ല, മനുഷ്യരിലും ക്രൂരമായ പരീക്ഷണങ്ങൾ വുഹാനിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വാണിജ്യപരമായ നേട്ടം തന്നെയാണ് പ്രധാന ഉദ്ദേശമെങ്കിലും മറ്റുദ്ദേശങ്ങളും ഇതിനു പിന്നിലുണ്ടെന്ന് പറയുന്നു. ശത്രുരാജ്യങ്ങൾക്ക് എതിരെയും വാണിജ്യപരമായും ഉപയോഗിക്കാവുന്ന ജൈവായുധങ്ങൾക്കും പ്രഹരശേഷിയും പ്രതിരോധശേഷിയും കൂടിയ സൈന്യത്തെ സൃഷ്ടിക്കാനും ഇതുപയോഗിക്കാമെന്നും ചൈന കണക്കുകൂട്ടുന്നു.

Pushing the boundaries: Cloned macaques created in 2018 by the Chinese Academy of Sciences

എത്രത്തോളം സുരക്ഷിതമാണെന്ന് അവകാശപ്പെട്ടാലും ജീവികളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് അപകടസാധ്യത ഏറെയാണ്. ഇവ കടിക്കുകയും മാന്തുകയും മറ്റും ചെയ്യുമ്പോൾ മനുഷ്യശരീരത്തിലേക്കും വിഷബാധ ഉണ്ടാവും. ഇത് പിന്നീട് മറ്റ് മനുഷ്യരിലേക്ക് പടരാനും സാധ്യത ഏറെയാണ്. ഇതേ സാധ്യത തന്നെയാണ് സാർസ് കൊറോണ വൈറസിന്റെ കാര്യത്തിലും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Covid-19: why the lab leak theory must be formally investigated
വൈറോളജിസ്റ്റ് ഷി ഷെങ്‌ലി

2015ൽ ‘ബാറ്റ് വുമൺ’ എന്നറിയപ്പെടുന്ന വുഹാൻ വൈറോളജിസ്റ്റ് ഷി ഷെങ്‌ലി നടത്തിയ പഠനം നേച്ചർ മെഡിസിനിൽ ‘ബാറ്റ് കൊറോണ വൈറസുകൾ മനുഷ്യരിൽ പകരാനുള്ള സാധ്യതകളും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുമാണ്. വുഹാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ രണ്ട് വിദഗ്ധർ നടത്തിയ പഠനങ്ങളിൽ എൻകോവ് കൊറോണ വൈറസിനെ കുറിച്ചും അതിന്റെ സാംക്രമികശേഷിയെക്കുറിച്ചും പറയുന്നുണ്ട്. ഈ വൈറസിനെ മനുഷ്യരിൽ പടർത്തിയും പരീക്ഷണങ്ങൾ നടത്തുകയുണ്ടായി എന്നും അതിലൂടെ രോഗം പകർന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വൈറസ് എക്സ്ട്രാക്ടുകൾ അവർ സൂക്ഷിക്കാനും അതുവഴി രോഗം പൊതുജങ്ങളിലേക്കും സാധ്യത വളരെയേറെയാണ്. ഇതേ സാധ്യത തന്നെയാണ് കോവിഡിന്റെ കാര്യത്തിലും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

The Israeli expert on China’s biological warfare programme, Dany Shoham, claims the Wuhan Institute of Virology is a dual-purpose military/civilian institution, and has even suggested the SARS epidemic of 2003 was an accidental product of China’s secret biowarfare programme

നിഗൂഢതയുടെ കേന്ദ്രമാണ് ചൈനയിലെ ലാബുകൾ. ചുറ്റും റോന്തുചുറ്റുന്ന സൈന്യം, കർശനമായ പരിശോധന തുടങ്ങിയ അതിതീവ്ര സുരക്ഷ ഉണ്ടെങ്കിലും ഇത്തരം പരീക്ഷണം നടത്തുന്ന ബയോ ലാബുകൾക്ക് വേണ്ട സുരക്ഷ ഇവിടെ നൽകുന്നില്ല എന്നാണു റിപ്പോർട്ട്. കഴിഞ്ഞ ജനുവരിയിലാണ് പരീക്ഷണം നടത്തിക്കൊണ്ടിരുന്ന ജന്തുക്കളെ പുറത്ത് മാർക്കറ്റിന്റെ വിറ്റതിന് ഒരു ചൈനീസ് ശാസ്ത്രജ്ഞന് ജീവപര്യന്തം തടവ് ശിക്ഷ നൽകിയത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ബയോ സേഫ്റ്റി മേധാവി യുവാൻ ഷിമിംഗ്, ജേണൽ ഓഫ് ബയോ സേഫ്റ്റി ആൻഡ് ബയോസെക്യൂരിറ്റിക്കായി തയാറാക്കിയ ലേഖനത്തിൽ ലാബിലെ സുരാഖ്യസൗകര്യങ്ങളുടെ കുറവ് ചൂണ്ടികാണിക്കുന്നു. ഇതുമൂലം പല പാർട്ടൈം ജീവനക്കാർക്കും സുരക്ഷാ അപകടങ്ങൾ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുണ്ടാവാറുണ്ടെന്നും വ്യക്‌തമാക്കുന്നു.

ആദ്യഘട്ടത്തിൽ വൈറസിനെ നേരിടാൻ പാടുപെട്ടെങ്കിലും വളരെപെട്ടെന് തിരികെ ട്രാക്കിലേക്ക് വരുന്ന ചൈനയെയാണ് പിന്നീട് കണ്ടത്. സാമ്പത്തികമായും വൈദ്യശാസ്ത്രരംഗത്തും മറ്റ് രാജ്യങ്ങൾ ഇടിവ് നേരിടുമ്പോൾ ചൈന സുരക്ഷിതമാവുകയാണ്. ഇതിനെ നേരിടാൻ വേണ്ട മുൻകരുതലുകൾ സജ്ജമായിരുന്നു എന്നുവേണം കരുതാൻ എന്നാണ് റിപ്പോർട്ട് പറയുന്നത്. ജൈവായുധങ്ങളുടെ കാലത്തേ കുറിച്ച് കേട്ടുകേൾവി മാത്രമുണ്ടായിരുന്ന നമ്മൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടത് മാരക വൈറസുകളെ കുറിച്ച് പഠിക്കുന്നതിൽ ചൈന കാണിച്ച ശുഷ്‌കാന്തി എന്തിന്റെ ലക്ഷണമായിരുന്നു എന്നറിയാൻ കൂടിയാവണം എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close