INDIANEWSTrending

കേന്ദ്രം ഇതുവരെ വിതരണം ചെയ്തത് 17.15 കോടിയിലധികം ഡോസ് കോവിഡ് വാക്സിൻ

ന്യൂഡൽഹി: ഇതുവരെ 17.15 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയാതായി കേന്ദ്ര സർക്കാർ. 17,15,42,410 ഡോസ് വാക്സിനുകൾ സൗജന്യമായി നൽകിയെന്നാണ് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചത്. ഇതിൽ പാഴാക്കിയ ഡോസുകൾ ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസുകളാണ് .89 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ (89,31,505) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കൂട്ടാത്തതിനാൽ നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) കാണിക്കുന്നു. കൂടാതെ , 28 ലക്ഷത്തിലധികം (28,90,360) വാക്സിൻ ഡോസുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close