കേന്ദ്രത്തിനെതിരെ തുറന്നടിച്ച് ഗീതാ ഗോപിനാഥ്

ദില്ലി : ഇന്ത്യ കൂടുതല്‍ ഇറക്കുമതിയും നിഷേപവും പ്രോത്സാഹിപ്പിക്കണമെന്ന് ഗീതാ ഗോപിനാഥ്.ആമസോണ്‍ സിഇഒ ജെഫ് ബ്രോയുടെ സന്ദര്‍ശനവേളയില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു എന്നും രാജ്യാന്തര നാണയ നിധിയുടെ ചീഫ് എക്കോണമിസ്റ്റായ ഗീത ഗോപിനാഥ്.
ആമസോണ്‍ സിഒ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ കേന്ദ്രമന്ത്രിമാരെ കാണാന്‍ ശ്രമം നടത്തിയിരുന്നു. ഒരു ലക്ഷം കോടിരൂപയോളം ഇന്ത്യയില്‍ നിഷേപിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ആമസോണ്‍ അത്തരം ഒരു നിഷേപം നടത്തുന്നതില്‍ രാജ്യത്തിന് യാതൊരു ലാഭവുമില്ല എന്നായി വാണിജ്യമന്ത്രിയായ പിയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടത്. ആമസോണ്‍ സിഇഒയുടെ സന്ദര്‍ശനത്തിന് ഇടയില്‍ തന്നെയാണ് ആമസോണ്‍ ലാഭമല്ല നഷ്ടമാണ് ഉണ്ടാക്കുന്നത് എന്ന് മന്ത്രി അഭിപ്രായപ്പെട്ടത് എന്നും ഗീതഗോപിനാഥ് പറയുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇത്തരം ഒരു സമീപനം ഗുണം ചെയ്യില്ല,നിഷേപകര്‍ക്ക് സഹായകമായ ഒരു അന്തരീക്ഷം നമ്മള് ഉണ്ടാക്കി എടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 1.3 ശതമാനത്തിലേക്ക് കുത്തനെ കുറയുകയായിരുന്നു.ആഗോള ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യ ഇപ്പോള്‍ വളരെ പിന്നിലാണ്.ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ പ്രതിസന്ധിയും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവുമാണ് വളര്‍ച്ച നിരക്ക് കുറയുവാന്‍ കാരണം.ഇന്ത്യയിലെ മാന്ദ്യം ലോകമെമ്പാടുമുള്ള വളര്‍ച്ചയെ സ്വാധീനിക്കുമെന്നും ആഗോള വളര്‍ച്ച 0.1% കുറഞ്ഞതായും ഗീതാ ഗോപിനാഥ് ചൂണ്ടികാട്ടി.
അതേസമയം ഇന്ത്യയുടെ സാമ്പതിക സ്ഥിതി തുറന്നുകാട്ടിയ ഗീതാഗോപിനാഥിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാവാം എന്ന് മുന്‍ധനമന്ത്രി പി ചിദംബരം പ്രതികരിച്ചു.ഗവണ്‍മെന്റ്ിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അക്രമണങ്ങളെ ചെറുക്കാന്‍ തയ്യാറെടുക്കണമെന്ന മുന്നറിയിപ്പാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.