കേന്ദ്രത്തിന്റെ അടിപതറുമോ പണപ്പെരുപ്പത്തില്‍?

തിങ്കളാഴ്ച്ച പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നവംബറില്‍ നിന്ന് ഡിസംബറിലേക്കെത്തിയപ്പോഴേക്കും രാജ്യത്തെ പണപ്പെരുപ്പം 5.45 ശതമാനത്തില്‍ നിന്ന് 7.35 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.സാമ്പത്തിക മേഖലയിലെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ പണപ്പെരുപ്പം സര്‍ക്കാരിന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല.രാഷ്ട്രീയപരമായും ഈ റിപ്പോര്‍ട്ടുകള്‍ നരേന്ദ്രമോദിസര്ക്കാറിന് തിരിച്ചടിയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ള പുതിയ ആയുധമാവും ഇത.്
2013മുതല്‍ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചാ മന്ദഗതിയിലാണ്.കൂടാതെ ഉയര്‍ന്നു വരുന്ന എണ്ണവിലയും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ കടക്കല്‍ കത്തിവെയ്ക്കുന്നു.രാജ്യത്ത് 2014മുതല്‍ പണപ്പെരുപ്പം വര്‍ധിച്ചുവരുകയാണ്. ഈ പശ്ചാതലത്തിലാണ് ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന ദല്‍ഹി തിരഞ്ഞെടുപ്പിനെ മോദി ഗവണ്മെന്റിന് നേരിടേണ്ടത്. ഉയര്‍ന്ന ഉള്ളിവിലയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന നിഗമനത്തിലാണ് രാജ്യം.
നിലവില്‍ ആര്‍ബിഐയുടെ പരിധിയില്‍ നിന്നും ഉയര്‍ന്ന പണപെരുപ്പമാണ് രാജ്യത്ത്. ഭക്ഷ്യഷാമവും , ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ട്രായ് നിരക്കുകള്‍ ഉയര്‍ത്തിയതും ഇതിനുകാരണമായി.ഉള്ളി ,ഇഞ്ചി,തക്കാളി,മുട്ട,മാംസം എന്നിവയുടെ വിലയിലും വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്.പച്ചക്കറികളില്‍ പണപ്പെരുപ്പതോത് 60.5 %, ധാന്യങ്ങളില്‍ 15.4%,മുട്ടയില്‍8.99 % എന്നിങ്ങനെയും മത്സ്യത്തിലും മാംസത്തിലും 9.57 %വുമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുകളില്‍ ഈ കണക്ക് കേന്ദ്രസര്‍ക്കാറിന് ഗുണകരമാവില്ല. റിസര്‍ബാങ്കിനോട് കേന്ദ്രം 40കോടി രൂപ കടം ആവശ്യപ്പെട്ടതും സാമ്പത്തികലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. രാജ്യം കടന്നുപോവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ തെളിവാണ് ഇത് എന്നാണ് വലയിരുത്തല്‍.