INDIANEWSTrending

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ണാടകയില്‍ നടന്ന കൂറ്റന്‍ റാലിയില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

ബംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ണാടകയില്‍ നടന്ന കൂറ്റന്‍ റാലിയില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിവിധ കര്‍ഷക സംഘടകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തിയത്.

സംഗോലി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. മാര്‍ച്ചിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്നാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ് എന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close