INDIANEWS

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഉത്സവകലാത്തോട് അനുബന്ധിച്ച് 30 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം നല്‍കുന്നതാണ് പ്രഖ്യാപനം. ഒറ്റ തവണയായി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിനു കീഴിലാണ് പണം നല്‍കുക. വിജയദശമിയ്ക്ക് മുമ്പ് പണം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി മൊത്തം 3,737 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ് പ്രതീക്ഷിയ്ക്കുന്നത്.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2019-20ലെ ബോണസ് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഉത്സവകാലത്തോട് അനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപയുടെ സഹായം അടുത്തിടെ ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 10 തവണകളായി പണം തിരിച്ചടച്ചാല്‍ മതിയാകും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപയുടെ ബോണസ് പ്രഖ്യാപിച്ച് കഴിഞ്ഞു. മൊത്തം 48 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിയ്ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close