INDIANEWS

“കേന്ദ്രസർക്കാർ പുറത്ത് വിടുന്നത് തെറ്റായ കണക്കുകൾ”: വീടുകൾ കയറി കോവിഡ് ബാധിതരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കണക്കെടുക്കുമെന്ന് കോൺഗ്രസ്സ്

ന്യുഡൽഹി: കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്കും യഥാർത്ഥ കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന ആരോപണമുണ്ടാവുന്ന സാഹചര്യത്തിൽ വീടുകൾ കയറി കോവിഡ് ബാധിതരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കണക്കെടുക്കുമെന്നറിയിച്ച് കോൺഗ്രസ്സ് നേതൃത്വം. കൊവിഡ് ബാധിച്ച് മരിച്ചവരുടെയും കൊവിഡിൽ പ്രതിസന്ധിയിലായ കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സഹായം കൊവിഡ് ബാധിച്ച മുഴുവൻ പേർക്കും ലഭ്യമാക്കണമെന്നും ഇതിനായാണ് വീട് തോറും നടന്ന് വിവരശേഖരണം നടത്തുന്നത് എന്നും അറിയിച്ചു.

അടുത്ത 30 ദിവസത്തിനുള്ളിൽ മൂന്നുകോടി കുടുംബങ്ങൾ സന്ദർശിച്ച് വിവരം തേടാനാണ് സംസ്ഥാന ഘടകങ്ങൾക്ക് എഐസിസി നൽകിയിരിക്കുന്ന നിർദേശം. ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ തേടുന്നത് അടുത്തമാസം ആരംഭിക്കും. ഗുജറാത്തിൽ നടത്തിയ പ്രാഥമിക വിവരശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യവ്യാപകമായി വിവര ശേഖരണം നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close