NEWS

കേന്ദ്ര ഏജന്‍സികള്‍ പ്രധാന പദ്ധതികള്‍ മുടക്കുന്നു: വിമര്‍ശനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രുക്ഷ വിമര്‍ശനവുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സര്‍ക്കാരിന്റെ പ്രധാനപദ്ധതികള്‍ കേന്ദ്ര ഏജന്‍സികള്‍ മുടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക നിയമത്തിനെതിരെയും വ്യാവസായിക കുത്തകകളെ സഹായിക്കുന്നവയാണ് കാര്‍ഷികനിയമങ്ങളെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയമാണെന്നും കേരളത്തിന് തിരിച്ചടിയാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് സാധാരണ ജനജീവിതത്തെ ബാധിച്ചുവെന്നും മുന്നോട്ടുള്ള പാത ദുര്‍ഘടമാണെന്നും, കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള കേന്ദ്രസഹായം കേന്ദ്ര ഏജന്‍സികള്‍ മുടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close