INDIANEWS

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് എത്തിയത് 157.3 കോടി രൂപ

ന്യൂഡല്‍ഹി: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കിയത് 157.3 കോടി രൂപ. ഇതിന്റെ 93 ശതമാനം സംഭാവന നല്‍കിയത് ഇന്ത്യന്‍ റെയില്‍വേ ആണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ അധികരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.146.72 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സമാഹരിച്ച് പി.എം കെയേഴ്‌സ് ഫണ്ടിന് നല്‍കിയത്. ബഹിരാകാശ വകുപ്പ് 5.18 കോടി നല്‍കി. 59 മന്ത്രാലയങ്ങള്‍ക്ക് കീഴിലായി 89 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളാണുള്ളത്. ഇതില്‍ 50 വകുപ്പുകള്‍ മാത്രമാണ് വിശദാംശങ്ങള്‍ നല്‍കിയത്. ആഭ്യന്തര വകുപ്പ്, പോസ്റ്റല്‍ വകുപ്പ് തുടങ്ങിയവ പി.എം കെയേഴ്‌സിലേക്ക് നല്‍കിയ തുകയുടെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പരിസ്ഥിതി വകുപ്പ് -1.14 കോടി, വിദേശകാര്യം -43.26 ലക്ഷം, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് -34.83 ലക്ഷം, പ്രതിരോധ വകുപ്പ് -26.20 ലക്ഷം, റവന്യൂ വകുപ്പ് -22.60 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളുടെ സംഭാവന.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close