KERALATop News

കേരനാട്ടില്‍ ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്

കോഴിക്കോട് : ഇന്നലെവരെ നമ്മള്‍ ബഹുമതിയായി കരുതിയിരുന്ന ബിരുദങ്ങളും എല്ലാ ഓണററി ഉദ്യോഗങ്ങളും ഇന്നുമുതല്‍ അപമാനത്തിന്റെ മുദ്രകളാണ്. അത് ഉടന്‍ ഉപേക്ഷിക്കണം. സര്‍ക്കാരിന്റെ പ്രവൃത്തികളെ ജനനേതാക്കള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ ശക്തമായ ഒരു പ്രകടനമായിരിക്കും അത്. അഭിഭാഷകര്‍ കോടതിയില്‍ പോകുന്നത് അവസാനിപ്പിക്കണം. അങ്ങനെ അവര്‍ ജനകീയാഭിപ്രായത്തെ ധിക്കരിക്കുന്ന സര്‍ക്കാരിന്റെ ശക്തിയോട് എതിരിടണം. സര്‍ക്കാര്‍ നിയന്ത്രിക്കുന്നതും സഹായിക്കുന്നതുമായ വിദ്യാലയങ്ങളില്‍നിന്ന് നമുക്ക് വിദ്യാഭ്യാസം ആവശ്യമില്ല…” ആ വാക്കുകള്‍ തുളഞ്ഞു കയറിയത് ഓരോ മലയാളിയുടെ നെഞ്ചിലേക്കായിരുന്നു. അതെ മഹാത്മ എന്ന് ലോകം വാഴ്തിയ ഗാന്ധിജി കേരളത്തില്‍ കാലുകുത്തിയ ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ന് നൂറാണ്ടി്‌ന്റെ അഭിമാനത്തിളക്കം. 1920 ഓഗസ്റ്റ് 18 ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് തീവണ്ടിമാാര്‍ഗ്ഗം കോഴിക്കോടെത്തി. 2.30 ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി. വൈകുന്നേരം 6.30 ന് കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഗാന്ധിജി പ്രസംഗിച്ചോള്‍ കേരളം മുഴുവന്‍ കാതോര്‍ക്കുകയായിരുന്നു.

നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങള്‍ക്ക് സഹായമഭ്യര്‍ഥിക്കാന്‍ സര്‍ക്കാരിന് നല്‍കിയിരുന്ന എല്ലാത്തരം സഹകരണങ്ങളും പിന്‍വലിച്ചുകൊണ്ട് ഇന്ത്യയിലെ ഏഴുകോടി വരുന്ന മുസ്ലിങ്ങളെ സഹായിക്കാന്‍ ഗാന്ധിജി ഇരുപത്തിമൂന്ന് കോടി ഹിന്ദുക്കളോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് നിസ്സഹകരണ-ഖിലാഫത്ത് സമരങ്ങളുടെ പ്രചാരണാര്‍ഥം ഗാന്ധിജി 1920 ഓഗസ്റ്റ് പതിനെട്ടിന് ഉച്ചയ്ക്ക് രണ്ടരമണിക്ക് ഒറ്റദിവസത്തെ സന്ദര്‍ശനത്തിനായി കോഴിക്കോട്ട് എത്തിയത്. ഖിലാഫത്ത് നേതാവ് മൗലാന ഷൗക്കത്തലിയും ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്നു.
ഗാന്ധിജിയെക്കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ തീവണ്ടി ഓഫീസില്‍ തടിച്ചുകൂടിയിരുന്നു. ഖാന്‍ ബഹാദൂര്‍ പി.കെ. മുത്തുക്കോയ തങ്ങള്‍ ഗാന്ധിജിയെ ഹാരമണിയിച്ച് സ്വീകരിച്ചു. വമ്പിച്ച ഘോഷയാത്രയോടെയാണ് അദ്ദേഹത്തെ താമസസ്ഥലത്തേക്ക് ആനയിച്ചത്.വൈകുന്നേരം കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഇരുപതിനായിരത്തില്‍പ്പരം ആളുകള്‍ അന്ന് പങ്കെടുത്തിരുന്നു.
പിന്നീട് നാലു തവണ കൂടി ഗാന്ധിജി മലയാളക്കരയില്‍ സന്ദര്‍ശനം നടത്തി.ഓരോ സന്ദര്‍ശനവും ഓരോ ചരിത്രമായി മാറുകയായിരുന്നു.

Tags
Show More

Related Articles

Back to top button
Close