INDIANEWS

കേരളം അടക്കം ഏഴ് സംസ്ഥാനങ്ങള്‍ പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ , ആശങ്കയോടെ കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി:കേരളം അടക്കം ഏഴ് സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളായി പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.വലിയ ആശങ്കയോടെ തന്നെ ആണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്.മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഉത്തര്‍ പ്രദേശിലാണ് ഏറ്റവും ഒടുവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ അടക്കം കാക്കകള്‍ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാണ്‍പൂരില്‍ മൃഗശാല ഗാസിപ്പുരിലെ ചിക്കന്‍ മാര്‍ക്കറ്റ് എന്നിവ അടച്ചു. മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരികയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close