KERALATop News

കേരളം കഞ്ചാവ് തൈല നിര്‍മാണകേന്ദ്രമോ? കണ്ടെയ്‌നറുകളില്‍ വരുന്ന ക്വിന്റല്‍ കണക്കിന് കഞ്ചാവ് എങ്ങോട്ടു പോകുന്നു?

പ്രത്യേക ലേഖകന്‍

കോട്ടയം: എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ഒരു സീനുണ്ട്. കഞ്ചാവ് വാങ്ങാനായി സ്വന്തം അമ്മയുടെ തലയില്‍ അടിക്കുകയും മാല മോഷ്ടിക്കുകയും ചെയ്യുന്ന മകന്‍. പണത്തിന് കഞ്ചാവ് വില്‍ക്കാന്‍ നടക്കുന്ന നല്ല കുടുംബത്തില്‍പ്പെട്ട മൂന്നു ആണ്‍കുട്ടികളെ പിടിക്കുന്ന മറ്റൊരു രംഗവുമുണ്ട് സിനിമയില്‍. ഈ രംഗങ്ങള്‍ കണ്ട് നമ്മുടെ നാട്ടില്‍ ഇങ്ങനൊക്കെ സംഭവിക്കുമോയെന്ന് ചോദിച്ചവരുണ്ട്. എന്നാല്‍ കഞ്ചാവ് നമ്മുടെ സമൂഹത്തെ എത്രമാത്രം കീഴ്‌പ്പെടുത്തിയതെന്ന് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ പിടികൂടിയ 500 കിലോ കഞ്ചാവ്. രാജ്യാന്തര വിപണിയില്‍ 20 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണിത്. കേരളത്തില്‍ ഒറ്റ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടിച്ച സംഭവം.

Read More: സാഗര്‍ ഏലിയാസ് ജാക്കിയും ലൂസിഫറും പിന്നെ ബിനീഷ് കോടിയേരിയും

മുന്‍പ് 2009-10 ല്‍ പിടികൂടിയ 420 കിലോയുടെ റെക്കോര്‍ഡാണിത് മറികടന്നത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിദിനം പിടികൂടുന്നത്. കഴിഞ്ഞദിവസം തോല്‍പ്പെട്ടിയില്‍ നിന്ന് മാത്രം പിടിച്ചത് 100 കിലോ കഞ്ചാവാണ്. ഔദ്യോഗിക കണക്കനുസരിച്ച് 3000 മൂവായിരം കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ഇവിടെ ചിന്തിക്കേണ്ടത്, പിടികൂടുന്നത് ഇത്രയുമാണെങ്കില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് എത്ര കിലോ കഞ്ചാവാണ് സംസ്ഥാനത്ത് എത്തുന്നത് എന്നാണ്. ഇത്രയും കഞ്ചാവ് വിറ്റഴിക്കാന്‍ മാത്രം നമ്മുടെ സംസ്ഥാനത്ത് ആവശ്യക്കാരുണ്ടാവുമോ? കേരളത്തിലെ മൊത്തം ജനസംഖ്യ 3.48 കോടിയാണ്. ഇതില്‍ 1.8 കോടി സ്ത്രീകളെ മാറ്റി നിര്‍ത്തിയാല്‍ പുരുഷന്മാര്‍ 1.68 കോടി. സംസ്ഥാനത്ത് കഞ്ചാവുപയോഗിക്കുന്നവരുടെ പ്രായം പത്തിനും 35 നും ഇടയിലാണ്. ഈ പ്രായത്തിലുള്ളവരുടെ മൊത്തം ജനസംഖ്യ 63 ലക്ഷമാണ്. ഈ ജനസംഖ്യയിലെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് കഞ്ചാവിന് അടിമകളായിട്ടുള്ളത്. ഇങ്ങനെയുള്ളപ്പോള്‍ സംസ്ഥാനത്ത് വന്‍ തോതില്‍ കഞ്ചാവ് എത്തുന്നത് എന്തിനായിരിക്കും? ഇതിനുള്ള ഉത്തരം കണ്ടത്തേണ്ടത് യഥാര്‍ഥത്തില്‍ കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഇടങ്ങളില്‍ നിന്ന് തന്നെയാണ്.

Read More: ബെംഗളൂരു ലഹരിക്കേസ്: നടി സഞ്ജന 30 പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി

ഉത്പാദനം എവിടെ?

നക്‌സല്‍ബാരിയില്‍ തുടങ്ങി എട്ടോളം സംസ്ഥാനങ്ങള്‍ അടക്കി ഭരിച്ചിരുന്ന തീവ്രവാദ സംഘടനകളായിരുന്നു നക്‌സലുകള്‍. തോക്കിന്‍കുഴലിലൂടെ വിപ്ലവം സൃഷ്ടിക്കുകയും അതുവഴി ഇല്ലാത്തവന് എല്ലാം നേടിക്കൊടുക്കയും ചെയ്യാന്‍ വേണ്ടി ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രസ്ഥാനം. ആദ്യകാലത്ത് പാവപ്പെട്ടവരുടെ ഇടയില്‍ വന്‍തോതില്‍ വേരോട്ടം ലഭിച്ചുവെങ്കിലും കാലങ്ങള്‍ക്കിപ്പുറം അവരുടെ ലക്ഷ്യം സ്വന്തം പോക്കറ്റ് നിറയ്ക്കുകയാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായി. ഇതോടെ അവര്‍ പ്രസ്ഥാനത്തിന് നിന്ന് അകന്നു. ആദ്യ വിപ്ലവകാരികളില്‍ പലരും മാനസാന്തരപ്പെട്ട് വിപ്ലവമുപേക്ഷിച്ച് കാടിറങ്ങിയതോടെ കുറച്ച് യുവജനങ്ങള്‍ ത്രിശങ്കു സ്വര്‍ഗത്തിലായി. പിന്നീടവരുടെ ലക്ഷ്യം എങ്ങനെയും കാശുണ്ടാക്കുകയെന്നതായി. അതിനവര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് കാട്ടിനുള്ളിലെ കഞ്ചാവ് കൃഷി! ഒഡീസ, ആന്ധ്രപ്രദേശ്, പശ്ചിമംബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ഹെക്റ്റര്‍ കണക്കിന് സ്ഥലത്താണ് കഞ്ചാവ് കൃഷി്. മാവോയിസ്റ്റുകളെ പിടികൂടാന്‍ നിയോഗിച്ച സിആര്‍പിഎഫിന്റെ മൗനസമ്മതവും ഇതിനുണ്ടത്രേ. അതുകൊണ്ട് തന്നെ പലപ്പോഴും ഇവിടങ്ങളില്‍ റെയ്ഡ് നടക്കാറില്ല. ഈ കഞ്ചാവാണ് ആന്ധ്രപ്രദേശ്, കര്‍ണാടക വഴി കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 1350 കിലോ കഞ്ചാവാണ് അധികൃതര്‍ പിടികൂടിയത്.

Read More: തൃശൂരില്‍ വന്‍ മയക്കുമരുന്നുവേട്ട: വലയിലായത് ‘ലിവിങ് ടുഗദര്‍ ദമ്പതികള്‍’

എത്തുന്ന മാര്‍ഗങ്ങള്‍

ഉത്തരേന്ത്യക്കാരുടെ ഗള്‍ഫ് എന്നാണ് കേരളം അറിയപ്പെടുന്നത്. ഉയര്‍ന്ന കൂലിയും സുരക്ഷിതത്വവും ധാരാളം ജോലിയുമായിരുന്നു ഉത്തരേന്ത്യക്കാരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണം. കഞ്ചാവ് മാഫിയയുടെ ആദ്യ കടത്തുകാര്‍ ഇവരായിരുന്നു. ട്രെയിന്‍ വഴിയാണ് പ്രധാനമായി ഇവര്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഈ വഴി അധികൃതര്‍ കണ്ടെത്തിയതും കുറച്ച് ചരക്കേ കടത്താനാവൂവെന്നതും പുതിയ മാര്‍ഗങ്ങള്‍ തേടാന്‍ കഞ്ചാവ് മാഫിയയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് സ്വകാര്യ ബസുകള്‍, കണ്ടെയ്‌നറുകള്‍, ചരക്കുലോറികള്‍ എന്നിവ ഉപയോഗിച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസം 500 കിലോ കഞ്ചാവ് പിടികൂടിയത് കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. രഹസ്യ അറകളിലും മറ്റുമായാണ് ഇവ കേരളത്തിലേക്ക് എത്തിക്കുന്നത്. ട്രോളി മൂവിങ് എന്നാണ് ഈ കഞ്ചാവ് കടത്തിന്റെ ഓമനപ്പേര്.

Read More: ബംഗളൂരുവിലെ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം; ആരോപണവുമായി പികെ ഫിറോസ്

എന്തുകൊണ്ട് കേരളം?

ആദ്യകാലങ്ങളില്‍ കേരളത്തില്‍ കഞ്ചാവ് എത്തിയിരുന്നത് ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു. ഒരു കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും മൂല്യമുണ്ടായിരുന്ന കഞ്ചാവായിരുന്നു ഇടുക്കി ഗോള്‍ഡ്. ഇടുക്കിയിലെ മലഞ്ചെരുവുകളിലായിരുന്നു ഇവ കൃഷി ചെയ്തിരുന്നത്. ലഹരിയില്‍ ഒന്നാംകിടയായതിനാല്‍ വന്‍ ഡിമാന്റും വലിയ വിലയും ഇടുക്കി ഗോള്‍ഡിനുണ്ടായി. ഈ കഞ്ചാവിനായി മാത്രം പതിനായിരങ്ങളാണ് നല്‍കേണ്ടി വന്നത്. എന്നാല്‍ ഇതുവഴി ഇടനിലക്കാര്‍ക്കു വലിയ ലാഭമുണ്ടായിരുന്നില്ല. അതേ സമയം ഒഡീസ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കഞ്ചാവിന് കിലോയ്ക്ക് 3000 രൂപയാണ് വില. കേരള വിപണിയില്‍ ഇതിന് ഗ്രാമിന് 500 രൂപയാവും. ഈ കഞ്ചാവ് നീക്കം ഒരു പരിധി വരെ സുരക്ഷിതമാണെന്ന തിരിച്ചറിവാണ് കഞ്ചാവ് മാഫിയയെ കേരളം ഹബ്ബാക്കി മാറ്റാന്‍ പ്രേരിപ്പിച്ചത്. മലയാള സിനിമയിലടക്കം മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതും ഇവര്‍ക്ക് അനുഗ്രഹമായി.

Read More: ‘മയക്കുമരുന്ന് വിറ്റുകിട്ടിയ ലാഭം കൊണ്ട് ബിനീഷിനൊപ്പം ചേര്‍ന്ന് സ്ഥാപനം തുടങ്ങി’

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വിഐപികള്‍ക്കുമായി മാത്രം തയ്യാറാക്കിയിരുന്ന ലഹരിയുടെ തുരുത്തായിരുന്നു കായല്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് തന്നെ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉന്നതര്‍ ഒഴുകിയെത്തി. നിര്‍മാതാവിന്റെ ലഹരി വിരുന്ന് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചെങ്കിലും പൊലീസിനോ എക്‌സൈസിനോ ചെറുവിരലനക്കാനായില്ല. നഗരത്തിലെത്തുന്ന വിഐപികളെ രാത്രികളില്‍ സ്പീഡ് ബോട്ടിലാണ് ഉല്ലാസ നൗകയില്‍ എത്തിച്ചിരുന്നത്. ചില താരങ്ങളെ കേന്ദ്രീകരിച്ച് നിശാപാര്‍ട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിര്‍മാതാവ് കായല്‍ വിരുന്നുപേക്ഷിച്ചു. പിന്നീട് കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ ഹോട്ടലുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും വഴിമാറി. ഇതോടെ ലഹരിയുടെ ഒഴുക്ക് പതിന്മടങ്ങ് വര്‍ധിച്ചു. ഇത്തരത്തില്‍ വിഐപിമാര്‍ കൈകകളിലായതോടെ കഞ്ചാവിന്റെ പ്രധാന ഉപോത്പന്നമായ കഞ്ചാവുതൈലം നിര്‍മിക്കാനുള്ള ഒരു കേന്ദ്രമാക്കി അവര്‍ കേരളത്തെ മാറ്റി.

Read More: അനിഖയുടെ ഡയറിയില്‍ 15 നടീനടന്മാരുടെ പേരുകള്‍; പ്രമുഖര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവുതൈല നിര്‍മാണ കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നത്. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. ഈ കഞ്ചാവുതൈല നിര്‍മാണ കേന്ദ്രങ്ങളിലേക്കാണ് പ്രതിദിനം കിലോ കണക്കിന് കഞ്ചാവ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിര്‍മിക്കുന്ന ഈ കഞ്ചാവുതൈലം അന്താരാഷ്ട്ര വിപണിയില്‍ എത്തുമ്പോള്‍ കോടികളാണ് മാഫിയയുടെ കൈകളില്‍ എത്തുന്നത്. ഇത്തരത്തില്‍ സംസ്ഥാനം ഇന്ന് കഞ്ചാവ് മാഫിയയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഇവിടുത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സിനിമാപ്രവര്‍ത്തകരും ഇവരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണ്.

Read More: അനൂപിന് നാട്ടിലേക്ക് പോകാന്‍ 15,000 രൂപ നല്‍കി ബിനീഷ് കോടിയേരി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close