Election 2021INDIANEWSTop News

കേരളത്തിന് അന്നം തരുന്നത് പ്രധാനമന്ത്രി, മോദി നല്‍കുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്; അവകാശവാദവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിന് അന്നം തരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അവകാശപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മോദി നല്‍കുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്. പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ വന്നാലും കാര്യം ഇല്ലെന്നും നേമത്ത് ജയിക്കുന്നത് ബിജെപി തന്നെയായിരിക്കുമെന്നതില്‍ സംശയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ് നമ്മള്‍ റോഡ് നിര്‍മിക്കുന്നതും വീട് പണിയുന്നതും. കേരളം മോദിക്കൊപ്പം നിന്നാല്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരള രാഷ്ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. നേമത്ത് ബിജെപിയെ ആര് തോല്‍പ്പിക്കുമെന്നതാണ് ചര്‍ച്ച. ബിജെപിയെ മണ്ഡലത്തില്‍ തോല്‍പ്പിനാകില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.പിണറായി വിജയനുമായി ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും രഹസ്യ ധാരണയുണ്ട്. അതില്‍ അണികള്‍ക്ക് അതൃപ്തിയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close