KERALA
കേരളത്തിലെ അതിഥി തൊഴിലാളികളോട് ഝാര്‍ഖണ്ഡിലെ സാമൂഹ്യ പ്രവര്ത്തകന് ലാലു പറയുന്ന ദൃശ്യം വൈറലായി

കൊച്ചി: കഴിഞ്ഞ ദിവസം കേരളത്തിലെ അതിഥി തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. എന്നാല്‍ അന്യസംസ്ഥാനങ്ങളെക്കാള് സുരക്ഷിതം കേരളമാണെന്ന് ഝാര്‍ഖണ്ഡിലെ സാമൂഹ്യ പ്രവര്ത്തകന് ലാലു യാദവ്. ഇദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
ലാലു യാദവിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് സുരക്ഷിതം കേരളമാണ്.
ഇന്ത്യയുടെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചത് ഇവിടെ ടെസ്റ്റിംഗ് വ്യാപകമായി നടന്നത് കൊണ്ട് മാത്രമാണ്.
നിങ്ങളിപ്പോൾ നാട്ടിലേക്ക് വരണമെന്നാവശ്യപ്പെട്ടാൽ കേരള സർക്കാരിന് ഒന്നും ചെയ്യാനാകില്ല.
അതേ സമയം നിങ്ങൾക്ക് ആവശ്യമായ ഭക്ഷണം , ആരോഗ്യ പരിചരണം ഇവ നൽകാൻ കേരള സർക്കാറിന് കഴിയും.
അത് കൊണ്ട് നിങ്ങൾ സർക്കാറിനെ അനുസരിക്കുക. നിയമങ്ങൾ പാലിക്കുക. ഇതാണ് ചെയ്യേണ്ടത്.