KERALA

കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടാൻ കേന്ദ്ര തീരുമാനം

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 82 ശതമാനത്തിലധികം രോഗികളുള്ള കേരളത്തിലെ ഏഴു ജില്ലകളടക്കമുള്ള 62 ജില്ലകള്‍ അടച്ചിടാൻ കേന്ദ്രസർക്കാർ തീരുമാനം. തിരുവനന്തപുരം,പത്തനം തിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുക.

രാജ്യത്ത് കോവിഡ് ബാധിതര്‍ ഏറെയുള്ള ജില്ലകള്‍ അടച്ചിടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി. ഇതുവരെ രാജ്യത്താകെ 274 ജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം മൂന്നിരട്ടിയായി ഇവിടുത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതാണ് നിയന്ത്രണ പദ്ധതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Tags
Show More

Related Articles

Back to top button
Close