KERALANEWSTop News

കേരളത്തിലെ ക്രൈസ്തവ വോട്ടിൽ കണ്ണുവച്ച് ബി ജെ പി ! ഓർത്തഡോക്സ് സഭ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

കൊച്ചി: കേരളത്തിൽ വേരുറപ്പിക്കുന്നതിനായി ക്രൈസ്തവ സമൂഹത്തെ കൂടെ നിർത്താൻ പ്രത്യക്ഷ പ്രവർത്തനങ്ങൾ ബി ജെ പി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോധിയും അമിത് ഷായും നേരിട്ടാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നടത്തുന്ന ചർച്ചകളിലൂടെ
സഭാ നേതൃത്വങ്ങളെ ഒപ്പം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയാണ് ബി ജെ പി ക്കുള്ളത്. പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ച യാക്കോബായ ഓർത്തഡോക്ക്സ് വിഭാഗങ്ങൾ അതു സ്വീകരിച്ചപ്പോൾ കത്തോലിക്ക സഭ ഇതുവരെ മനസ് തുറന്നിട്ടില്ല.

കേരളത്തിലെ ക്രൈസ്തവ സഭകളുടെ നേതൃത്വങ്ങളെ പ്രധാനമന്ത്രി ക്രിസ്മസിന് മുൻപ് കാണാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതിന് പകരം കേരളത്തിലെ സഭകളുമായി അടുപ്പം പുലർത്തുന്ന പി.എസ്.ശ്രീധരൻപിള്ളെയെയായിരുന്നു സഭകളുടെ നിലപാടറിയാൻ ബി ജെ പി നിയോഗിച്ചത്.

ആദ്യക്ഷണം ലഭിച്ച സിറോ മലബാർ സഭ ജനുവരിയിലെ സഭാ സിനഡിന് ശേഷം കൂടിക്കാഴ്ച്ച നടത്താമെന്ന നിലപാട് ശ്രീധരൻപിള്ളയെ അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സഭാ തർക്കത്തിൽ പെട്ട് കടുത്ത പ്രതിസന്ധിയിലായ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളെ ചർച്ചക്കായി വിളിച്ചത്. ഇതിൻ്റെ ഭാഗമായ ആദ്യഘട്ട ചർച്ച ഇന്ന് ഓർത്തഡോക്സ് വിഭാഗവുമായി നടക്കും.
സഭയെ പ്രതിനിധികരിച്ച് കണ്ടനാട് ഈസ്റ്റ് മെത്രാപോലീത്ത തോമസ് മാർ അത്താനാസിയോസ് , സഭാ സൂന്നഹദോസ് സെക്രട്ടറി യൂഹാനോൻ മോർ ദിയസ്കറസ് , ന്യൂ ഡൽഹി ഭദ്രാസനാധിപൻ യൂഹാനാേൻമോർ ദി മത്രയൂസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ഏത് വിഷയം ചർച്ച ചെയ്യാനാണ് കൂടികാഴ്ച്ചയെന്ന് അറിയില്ലെന്നാണ് ഓർത്തഡോക്സ് സഭാനേതൃത്വം ഔദ്യോഗികമായി പ്രതികരിക്കുന്നത്. സഭാതർക്കം ചർച്ചാ വിഷയമാകുമോ എന്നും അറിയില്ലന്ന് മെത്രാപോലീത്ത മാർ പറയുന്നു.

അതേ സമയം കൂടികാഴ്ച്ചയിൽ സഭാതർക്കം മാത്രമാണ് യാക്കോബായ സഭ ഉന്നയിക്കുന്ന ചർച്ചാ വിഷയമെന്ന് സഭ വ്യക്തമാക്കുന്നു. കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും യാക്കോബായ സഭ മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് പറഞ്ഞു.

യാക്കോബായ സഭയെ പ്രതിനിധികരിച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് , സുന്നഹദോസ് സെക്രട്ടറി തോമസ് മോർ തീമോത്തിയോസ്. യൂറോപ്പ് ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ തേയോഫിലോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

എന്നാൽ കത്തോലിക്ക സഭകൾ ഒന്നിച്ച് കൂടികാഴ്ച്ച നടത്താനാണ് താൽപര്യമെന്ന് ശ്രീധരൻപിള്ളയെ അറിയിച്ചിരിക്കുന്നത്. സിറോ മലബാർ സഭയെ പ്രധിനിധികരിച്ച് സഭാ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ,മലങ്കര സഭക്കായി തലവൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്ക ബാവ ,ലത്തീൻ സഭയെ പ്രതിനിധികരിച്ച് കർദ്ദിനാൾ ഓസ്വാൾ ഗ്രേഷ്യസിനും പങ്കെടുക്കാൻ കഴിയുംവിധം ഭാരതിയ കത്തോലിക്കാ മെത്രാൻ സമതിയെ ചർച്ചകൾക്കായി ക്ഷണിക്കണമെന്നാണ് കത്തോലിക്ക സഭയുടെ നിലപാട്. ഇതര ക്രൈസ്തവ സഭാ നേത്യത്വങ്ങളും പ്രധാനമന്ത്രിയുടെ ക്ഷണം പ്രതീക്ഷിച്ചിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close