തിരുവനന്തപുരം: ആശങ്ക ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് 7,871 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.തിങ്കളാഴ്ച 5,042 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, 4,640 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്തു. 4,338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അതിന്പുറമെ 23 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 859 ആയി. പുതിയതായി 7 പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 722 ആയി.
കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെങ്കിലും രാജ്യത്തെ പ്രതിദിന രോഗബാധയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശ്വാസകരമാണ്. ഇന്ന് 61,267 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസം ഒറ്റദിവസത്തിനുള്ളില്‍ 93,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനൊപ്പം തന്നെ മരണവും ആയിരത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 884 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്ത് ആശ്വാസകരമായ കണക്കുകളാണ് പുറത്തുവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലാബില്‍ സൃഷ്ടിച്ചതാണെന്ന് ആരോപണം ശക്തമാകുന്നു. കൊവിഡ് അതിമൂര്‍ച്ചയിലെത്തിയ സമയത്താണ് ചൈനയില്‍ നിന്നുള്ള വൈറോളജിസ്റ്റായ ഡോ. ലി മെങ് യാന്‍ ചൈനയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും അതേ ആരോപണം ആവര്‍ത്തിച്ചിരിക്കുകയാണ് ഡോ. ലി മെങ് യാന്‍. ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് വീണ്ടും ചൈനയ്ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
രോഗവ്യാപനം വലിയതോതില്‍ പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ്/മില്യണ്‍ ദേശീയ തലത്തില്‍ 77054 ആണ്. കേരളത്തില്‍ അത് 92788 ആണ്. ദേശീയതലത്തില്‍ 10 ലക്ഷത്തില്‍ 99 മരണം ഉണ്ടാകുന്നതായാണ് കണക്ക്. കേരളത്തല്‍ അത് 25 ആണ്. മരണനിരക്കിന്റെ ദേശീയ ശരാശരി 1.55 ആണെങ്കില്‍ കേരളത്തില്‍ അത് 0.36 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്‌മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന്‍ (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന്‍ (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന്‍ (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന്‍ (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന്‍ (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 884 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.