KERALANEWSTop News

കേരളത്തില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു ജയം പിണറായി വിജയന്റെ മാത്രം നേട്ടമോ? പീപ്പിള്‍സ് ഡെമോക്രസി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ജയം പിണറായി വിജയന്റെ മാത്രം നേട്ടമായി ചുരുക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. സർക്കാരിനും പാർട്ടിക്കും മേൽ ഒരാൾ ആധിപത്യം നേടുകയാണെന്ന് വരുത്തിത്തീർക്കാനാണ് അവരുടെ ശ്രമമെന്നും പീപ്പിൾസ് ഡെമോക്രസിയുടെ പുതിയ ലക്കത്തിന്റെ എഡിറ്റോറിയൽ പറയുന്നുണ്ട്.”ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും ചരിത്രപരമായ ഈ വിജയത്തെ പിണറായിയുടെ വ്യക്തിപരമായ വിജയമാക്കി ചുരുക്കാൻ ശ്രമം നടത്തുന്നുണ്ട്.

പരമാധികാരിയായ ഒരു നേതാവ്, കരുത്തനായ ഒരാൾ വരുന്നു എന്നാണ് അവരുടെ പക്ഷം. സർക്കാരിനും പാർട്ടിക്കും മേൽ ഒരാൾ ആധിപത്യം നേടുകയാണെന്നാണ് അവർ പറയുന്നത്” – മുഖപത്രത്തിൽ പറയുന്നു. നയരൂപീകരണത്തിനു രാഷ്ടീയ മാർഗ നിർദേശം നൽകുന്നതിൽ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ പുതിയൊരു രീതി തന്നെയുണ്ടാക്കിയെന്നത് സംശയമില്ലാത്ത കാര്യമാണ്. ജനങ്ങളുടെ താത്പര്യങ്ങൾ എടുത്താണ് എപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തനം. നയങ്ങൾ നടപ്പാക്കുന്നതിൽ പിണറായി ഭരണപരമായ മികവു പ്രകടിപ്പിച്ചതായും മുഖപ്രസംഗത്തിൽ പറയുന്നു.

കൂട്ടായ്മ ശ്രമവും വ്യക്തിമികവും ചേർന്ന വിജയമാണിത്. സിപിഎമ്മിനെയും എൽഡിഎഫിനയെും സംബന്ധിച്ചിടത്തോളം പുതിയ മന്ത്രിസഭയും കൂട്ടായ ശ്രമവും വ്യക്തിപരമായ ഉത്തരവാദിത്വവും തുടരുമെന്നും മുഖപ്രസംഗം പറയുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close