KERALANEWSTop News

കേരളത്തില്‍ കുറഞ്ഞ കോവിഡ് മരണനിരക്ക്: കേന്ദ്രം

ന്യൂഡല്‍ഹി:ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 0.34 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറം, അരുണാചല്‍, കേന്ദ്രഭരണപ്രദേശമായ ദാദ്ര– നഗര്‍ഹവേലി എന്നിവിടങ്ങളില്‍മാത്രമാണ് കേരളത്തേക്കാള്‍ കുറഞ്ഞ മരണനിരക്ക്. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനത്ത് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്.

രാജ്യത്ത് മരണനിരക്ക് 1.5 ശതമാനത്തിലെത്തി. 24 മണിക്കൂറില്‍ 480 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1.19 ലക്ഷത്തിലേറെ. ഞായറാഴ്ച മരണങ്ങളില്‍ 23 ശതമാനം മഹാരാഷ്ട്രയിലാണ്; 112 പേര്‍. ബംഗാള്‍– 60, ഡല്‍ഹി– 33, കര്‍ണാടക– 32, തമിഴ്നാട്– 31, യുപി– 28, ഛത്തിസ്ഗഢ്– 25, ആന്ധ്ര– 21, ഒഡിഷ– 16 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ മരണം. 24 മണിക്കൂറില്‍ 45,148 പേര്‍ കൂടി രോഗബാധിതരായി. 59,105 പേര്‍ രോഗമുക്തരായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close